ഹനോയ്: വിയറ്റ്‌നാം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ നിലത്ത് പത്രം വിരിച്ച് ഭക്ഷണം കഴിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ പത്രങ്ങൾ നിരത്തി അതിന് മുകളിലിരുന്ന് ഡിസ്‌പോസിബിൾ പ്ലേറ്റുകളിൽ ഭക്ഷണം കഴിക്കുന്ന 15ലധികം പേരടങ്ങുന്ന ഇന്ത്യൻ യാത്രക്കാരെ വീഡിയോയിൽ കാണാം.
നിരവധി ഒഴിഞ്ഞ കസേരകൾ ഉണ്ടായിരുന്നെങ്കിലും സംഘം അത് ഒഴിവാക്കി നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. 'വിയറ്റ്‌നാം വിമാനത്താവളത്തിലെ ഇന്ത്യൻ ശൈലിയിലുള്ള ഉച്ചഭക്ഷണം' എന്ന അടിക്കുറിപ്പോടെ സംഘത്തിലെ ഒരാൾ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ക്യാമറയ്ക്ക് നേരെ കൈവീശി സന്തോഷത്തോടെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നവരെ ദൃശ്യങ്ങളിൽ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ സംഘത്തിന്റെ പ്രവൃത്തി ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഘത്തിന്റെ പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തെയും യാത്രാ മര്യാദകളെയും ചോദ്യം ചെയ്തുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഉണ്ടാകാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.
വിദേശത്തേയ്ക്ക് യാത്രപോകുന്ന ഇന്ത്യക്കാർ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് മറ്റൊരു കമന്റ്. ഇത്തരത്തിലുള്ള അച്ചടക്കമില്ലാക്ക പെരുമാറ്റങ്ങൾ ഭാവിയിൽ ഇന്ത്യക്കാരുടെ വിദേശയാത്രകളെയും വിസാ നടപടികളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ചിലർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സ്കൂളുകളിൽ പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളെയും പൗരബോധത്തെയും കുറിച്ചുള്ള നിർബന്ധിത കോഴ്സുകൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും.
A video showing over 15 Indian tourists sitting on newspapers and eating food from disposable plates inside an international airport in Vietnam has gone viral on social media. The incident took place in the airport's waiting area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |