SignIn
Kerala Kaumudi Online
Monday, 13 July 2026 4.11 PM IST

തർക്കത്തിനിടയിൽ ഭാര്യ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ പതിച്ചു: യുവാവിന് ദാരുണാന്ത്യം

READ ENGLISH VERSION
family-fight
ഭാര്യയുമായുള്ള തർക്കത്തിനിടെ കൊല്ലപ്പെട്ട യുവാവ്

ഭുവനേശ്വർ: ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ പതിച്ച് യുവാവിന് ദാരുണാന്ത്യം. വീട്ടിനുള്ളിൽ നടന്ന വാക്കുതർക്കമാണ് അപ്രതീക്ഷിതമായി ദുരന്തത്തിൽ കലാശിച്ചത്.

ദമ്പതികൾ തമ്മിൽ കടുത്ത വാക്കുതർക്കം നടക്കുന്നതിനിടെയാണ് ഭാര്യ ദേഷ്യത്തിൽ മൊബൈൽ ഫോൺ ഭർത്താവിന് നേരെ എറിഞ്ഞത്. ഫോൺ ഇയാളുടെ തലയിൽ ശക്തമായി പതിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ യുവതി ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തെത്തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ചതാണോയെന്ന് ഉൾപ്പെടെയുള്ള എല്ലാ സാദ്ധ്യതകളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

English Summary

A man died in Odisha after a mobile phone thrown by his wife during a heated argument struck him on the head. He suffered serious injuries and later died in hospital despite being rushed there by his wife.

Police have taken the woman into custody but said preliminary findings suggest the incident was not a premeditated murder. Investigators are examining all possible angles, and further action will depend on the post-mortem report and other forensic evidence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAN DIED, WIFE HITS HUSBAND WITH MOBILE PHONE, WIFE HUSBAND FIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360