അഹമ്മദാബാദ്: രുചികരമായ ഭക്ഷണം, വ്യത്യസ്തമായ അന്തരീക്ഷം എന്നിവകൊണ്ടാണ് സാധാരണ ഹോട്ടലുകൾ ശ്രദ്ധേയമാകാറുള്ളത്. എന്നാൽ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു ഹോട്ടൽ പ്രശസ്തമായിരിക്കുന്നത് തികച്ചും വിചിത്രവും അവിശ്വസനീയവുമായ ഒരു കാരണംകൊണ്ടാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലറകൾക്ക് നടുവിലിരുന്നാണ് ഇവിടെ എത്തുന്നവർ ചൂടുചായ കുടിക്കുന്നത്. പറഞ്ഞുവരുന്നത് ലാൽ ദർവാജയ്ക്ക് സമീപമുള്ള ന്യൂ ലക്കി റെസ്റ്റോറന്റിനെ കുറിച്ചാണ്.
വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ ചായക്കടയായിരുന്നു ഇത്. പിന്നീടാണ് ഇത് ഹോട്ടലായി മാറ്റാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സ്ഥലത്ത് നിരവധി കല്ലറകൾ കണ്ടെത്തിയത്. പതിനാറാം നൂറ്റാണ്ടിലെ പ്രശസ്തരായ സൂഫി വര്യന്മാരുടെയും അവരുടെ ബന്ധുക്കളുടെയും കല്ലറകളാണ് ഇവയെന്നാണ് പറയപ്പെടുന്നത്. കല്ലറകൾ നീക്കം ചെയ്യുന്നതിന് പകരം ഭക്തി ആദരവുകളോടെ സംരക്ഷിക്കാനാണ് ഹോട്ടലുടമ തീരുമാനിച്ചത്. തുടർന്ന് കല്ലറകൾക്ക് ചുറ്റും ഇരുമ്പ് വേലികൊണ്ട് സംരക്ഷണമൊരുക്കി. അവയ്ക്കിടയിലുള്ള സ്ഥലത്താണ് ഡൈനിംഗ് ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻപ് ഇവിടെനിന്ന് ഒരു കപ്പ് ചായ കുടിക്കുന്നത് വലിയ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. സൂഫിവര്യന്മാരുടെ കല്ലറകൾ മാറ്റാതെ നിലനിർത്തിയത് തന്റെ ബിസിനസിന് ശാപമല്ല മറിച്ച് വലിയ അനുഗ്രഹമാണെന്നാണ് ഹോട്ടൽ ഉടമയുടെ വിശ്വാസം. ഹോട്ടൽ ജീവനക്കാർ എല്ലാദിവസവും ഈ കല്ലറകൾ വൃത്തിയാക്കുകയും പുതിയ പൂക്കൾ അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
Ahmedabad's New Lucky Restaurant offers a unique dining experience, serving patrons amidst centuries-old graves. When these graves, believed to belong to 16th-century Sufi saints, were discovered during construction, the owner decided to preserve them, placing dining tables between them. Locals believe consuming tea here brings good fortune, a sentiment the owner attributes to the continued success of the business.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |