SignIn
Kerala Kaumudi Online
Saturday, 20 June 2026 9.51 AM IST

വിവാഹ ഒരുക്കത്തിനിടെ വരന്റെ സിബിൽ സ്കോർ പരിശോധിച്ച് വധുവിന്റെ അമ്മാവൻ; പിന്നാലെ വൻ ട്വിസ്റ്റ്

READ ENGLISH VERSION
marriage

മുംബയ്: ചെറുക്കന്റെ സ്വഭാവവും ജോലിയുമെല്ലാം നോക്കിയാണ് പലരും വിവാഹം നടത്തുന്നത്. എന്നാൽ ഇപ്പോളിതാ സിബിൽ സ്കോറും നോക്കി തുടങ്ങി. മഹാരാഷ്ട്രയിൽ നിന്നാണ് ഇത്തരം ഒരു വാർത്തവരുന്നത്. വരന്റെ സിബിൽ സ്കോർ കുറഞ്ഞുപോയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് വധുവിന്റെ കുടുംബം.

മഹാരാഷ്ട്രയിലെ മുർതിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായാതായിരുന്നു. ഈ സമയത്താണ് വധുവിന്റെ അമ്മാവന്റെ വിചിത്ര നിർദേശം. വരന്റെ സിബിൽ സ്കോർ പരിശോധിക്കാൻ അമ്മാവൻ നിർദേശിച്ചു. സിബിൽ സ്കോർ പരിശോധിക്കവെയാണ് വരന് നിരവധി ലോണുകളുള്ള വിവരവും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്കോർ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയിൽ പെട്ടത്.

താഴ്ന്ന സിബിൽ സ്കോർ സാമ്പത്തിക അസ്ഥിരതയുടെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മാവൻ വിവാഹം നടത്തുന്നത് ശക്തമായി എതിർത്തു. തിരിച്ചടവുകൾ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരൻ വിവാഹശേഷം എങ്ങനെ പെൺകുട്ടിയെ നല്ലരീതിയിൽ നോക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്. പിന്നാലെ വധുവിന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIBIL SCORE, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360