SignIn
Kerala Kaumudi Online
Friday, 06 November 2026 1.36 AM IST

പകരം വരും, ജൂനിയർ

cristiano

ക്രിസ്റ്റ്യാനോ പടിയിറങ്ങുമ്പോൾ ആരാധകർ അധികം നിരാശപ്പെടേണ്ട, ആ ചോരയിൽ നിന്ന് അടുത്ത രാജാവ് കളം ഭരിക്കാനെത്തുന്നുണ്ട്; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ . തന്റെ ഫുട്ബാൾ പാരമ്പര്യം നിലനിറുത്താൻ ക്രിസ്റ്റ്യാനോ കരുതിവച്ചിരിക്കുന്ന നിധിയാണ് ജൂനിയർ. കഴിഞ്ഞദിവസമാണ് ജൂനിയറിനെ

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഉൾപ്പെടുത്തിയത് .ഇതിന് മുൻപ് പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 ടീമുകൾക്കായി കളിച്ച ജൂനിയർ ഇതാദ്യമായാണ് അണ്ടർ 17 ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകളിൽ താൻ കളിക്കുമ്പോൾ അവിടുത്തെ അക്കാഡമികളിലാണ് ജൂനിയർ പന്തുതട്ടിയത്. നിലവിൽ സൗദി ക്ലബ്ബ് അൽനസറിന്റെ യൂത്ത് ടീമിലാണ് താരം കളിക്കുന്നത്. ഇവിടെ മികച്ച ഫോമിലാണ് സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ ജൂനിയർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360