മുംബയ്: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അടുത്തിടെയാണ് കൗമാരതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ളണ്ടിനെതിരായ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും സിംബാബ്‌വെ പരമ്പരയിൽ താരം ഐപിഎല്ലിൽ പതിവുള്ള തീപ്പൊരി ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ 15കാരനായ താരത്തിന് വേണ്ടത്ര പരിചയമില്ല. എന്നിട്ടും 2026-27 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിനെ പ്രഖ്യാപിച്ചപ്പോൾ താരം വൈസ് ക്യാപ്റ്റനായി മാറി. ഈ തിരഞ്ഞെടുപ്പിനെ അനുകൂലിച്ചും എതിർത്തും പലരും രംഗത്തെത്തി.
ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ഈ നടപടിയെ ചോദ്യം ചെയ്യുകയാണ്. ഈസ്റ്റ് സോൺ ടീമിൽ താരത്തിന് സ്ഥാനം കിട്ടിയത് വലിയ കാര്യമാണ്. പക്ഷെ ക്രിക്കറ്റിൽ ഇപ്പോഴും പഠിക്കുന്ന ഒരു താരമാണ് വൈഭവ് എന്ന് ഹർഷ ഭോഗ്‌ലെ ഓർമ്മിപ്പിക്കുന്നു. 'മുതിർന്ന റെഡ് ബോൾ ടീമിന്റെ ഉപനായകനായി സൂര്യവംശിയെ തീരുമാനിച്ചതിന് പിന്നിലെ കാരണം എന്നെ അത്ഭുതപ്പെടുത്തുന്നു. വെറും 12 ഇന്നിംഗ്‌സിലായി 207 റൺസ് മാത്രമാണ് വൈഭവിന്റെ സമ്പാദ്യം. ശരാശരി 17.25ഉം. അയാളുടെ കഴിവ് അസാധാരണമാണ്. പക്ഷെ റെഡ് ബോൾ ക്രിക്കറ്റിൽ അയാൾ ഇനിയും ഏറെ പഠിക്കാനുണ്ട്.'- ഹർഷ ഭോഗ്‌ലെ പറഞ്ഞു.
ഈസ്റ്റ് സോണിൽ നായകനാകുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഈശാൻ കിഷൻ ആണ്. ബംഗാൾ താരം അഭിമന്യു ഈശ്വരനൊപ്പമാകും വൈഭവ് ബാറ്റിംഗ് ഓപ്പൺ ചെയ്യുക. മുതിർന്ന താരങ്ങളായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി, മുകേഷ് കുമാർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ടീമിന് മുതൽകൂട്ടാകും.
Teenage batting sensation Vaibhav Suryavanshi has been named vice-captain of the East Zone team for the 2026–27 Duleep Trophy, despite having limited domestic cricket experience. The 15-year-old recently made his international debut and, although he struggled against England, impressed with his explosive batting in the Zimbabwe series. His appointment as vice-captain has sparked discussion due to his lack of experience at the domestic level.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |