
മുംബയ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അജിങ്ക്യ രഹാനെ. ഇന്നലെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് 38കാരനായ രഹാനെ വിരമിക്കിൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 85 ടെസ്റ്ര് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട് രഹാനെ. ടെസ്റ്റിൽ 12 സെഞ്ച്വറികളും 26 അർദ്ധ സെഞ്ച്വറികളും ഏകദിനത്തിൽ 3 സെഞ്ച്വറികളും 24 അർദ്ധ സെഞ്ച്വറികളും ട്വന്റി-20യിൽ ഒരു അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട് രഹാനെ. മൂന്ന് ഫോർമാറ്രുകളിൽ നിന്നുമായി 8414 റൺസും നേടി.
2023 ജൂലായിൽ വെസ്റ്രിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് രഹാനെ അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. 2022-23ൽ ഓസ്ട്രേലിയയിൽ നടന്ന ബോർഡർ ഗാവസ്കർ ട്രോഫിയിൽ പ്രധാന താരങ്ങളുടെ പരിക്കിൽ വലഞ്ഞ ഇന്ത്യയെ വിജയികളാക്കിയതാണ് ക്യാപ്‌ടനെന്ന നിലയിൽ രഹാനെയുടെ മികച്ച സംഭാവന. ഇന്ത്യ തോറ്റ ആദ്യമത്സരത്തിന് ശേഷം ക്യാപ്ടനായ വിരാട് കൊഹ്‌ലി ആദ്യ കുഞ്ഞിന്രെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങി. തുടർന്ന് ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുത്ത രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി ചരിത്രം കുറിക്കുകയായിരുന്നു.
കാവിയണിഞ്ഞ് ഹോക്കി ടീമുകൾ
ന്യൂഡൽഹി: ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകളുടെ ജേഴ്‌സിയുടെ നിറം നീലയിൽ നിന്ന് കാവിയാക്കി മാറ്രുന്നു. ഈ വർഷം നടക്കുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ജേഴ്‌സിയുടെ മാറ്റം പ്രഖ്യാപിച്ചത്. ഇതിനെച്ചൊല്ലി വലിയ എതിർപ്പുകളും വിവാദങ്ങളും ഉയർന്നതോടെ ഹോക്കി ഇന്ത്യ വിസദീകരണവുമായെത്തി. കളിക്കലത്തിലെ നീല സിന്തറ്രിക് ടർഫുമായി ജേഴ്‌സിയുടെ നീലനിറത്തിനുള്ള സാമ്യം കാരണം ആശയക്കുഴപ്പം ഒഴിവാക്കാനാണ് കാവിയിലേക്ക് മാറിയതെന്നാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം.
ഉപനായകനായി വൈഭവ്
ന്യൂഡൽഹി: ദുലീപ് ട്രോഫിക്കായുള്ള ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായി കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തു. ഇഷാൻ കിഷനാണ് ക്യാപ്ടൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |