SignIn
Kerala Kaumudi Online
Tuesday, 29 September 2026 5.24 PM IST

1983 ലോകക്കപ്പ് ക്രിക്കറ്റ് ജേതാവ് യശ്‌പാൽ ശർമ്മ അന്തരിച്ചു

yashpal-sharma

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്ററും 1983ലെ ലോകക്കപ്പ് ജേതാക്കളായ ഇന്ത്യൻ സംഘത്തിലെ അംഗവുമായിരുന്ന യശ്‌പാൽ ശർമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 66 വയസായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

1954 ഓഗസ്റ്റ് 11ന് ലുധിയാനയിൽ ജനിച്ച യശ്‌പാൽ അക്കാലത്തെ മികച്ച മദ്ധ്യനിര ബാറ്റ്സ്മാൻ ആയിരുന്നു. 1979ൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു യശ്‌പാലിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 37 ടെസ്റ്റുകളിൽ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ യശ്‌പാൽ രണ്ട് സെഞ്ചുറികളും ഒൻപത് അർദ്ധസെഞ്ചുറികളും അടക്കം 1606 റൺസ് നേടിയിട്ടുണ്ട്.

ടെസ്റ്റ് അരങ്ങേറ്റത്തിന് ഒരു വർഷം മുമ്പ് യശ്‌പാൽ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ 43 ഏകദിനങ്ങളിൽ നിന്നായി 28 റൺ ശരാശരിയിൽ 883 റൺ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രഞ്ജിയിൽ 160 മത്സരങ്ങളിൽ നിന്നായി 8993 റൺ നേടിയിട്ടുള്ള യശ്‌പാൽ ഒരു ഡബിൾ സെഞ്ചുറിയടക്കം 21 സെഞ്ചുറികൾ നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, YASHPAL SHARMA, CRICKETER, OBIT, 1983 WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360