SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.51 PM IST

ഷൂട്ടിംഗിൽ സ്വർണവേട്ട; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടി നീരു ദണ്ഡ

READ ENGLISH VERSION
neeru-dhanda
നീരു ദണ്ഡ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണം. നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഇന്ത്യയുടെ അ‌ഞ്ചാമത്തെ സ്വർണവും. 28 പോയിന്റുമായി നീരു ഒന്നാമതെത്തിയപ്പോൾ 26 പോയിന്റുമായി ചൈനയുടെ സൺ യുനോങിനാണ് വെള്ളി. കുവൈറ്റിന്റെ ഹാജർ അബ്ദുൽമാലിക് വെങ്കലവും നേടി.

വനിതാ ഷൂട്ടിംഗ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി നേട്ടം. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തിൽ ചൈനയാണ് സ്വർണം നേടിയത്. കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.

അതേസമയം, ഏഷ്യൻ ഗെയിംസിൽ ഇന്നലെ അത്‌ലറ്റിക്സ് ട്രാക്കിലെ വെള്ളികളും വെങ്കലങ്ങളും കൊണ്ട് മനസ് നിറച്ച് ഇന്ത്യൻ താരങ്ങൾ മുന്നേറി. അത്‌ലറ്റിക്സിൽ നിന്നുമാത്രം മൂന്നുവീതം വെള്ളിയും വെങ്കലങ്ങളും ഇന്ത്യ നേടിയപ്പോൾ ഷൂട്ടിംഗിൽ നിന്നൊരു വെള്ളിയും കുറാഷിൽ ഒരു വെങ്കലവും കൂടി ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചു.

മലയാളി ലോംഗ്ജമ്പർ എം.ശ്രീങ്കറിനൊപ്പം ഗുൽവീർ സിംഗ് (1500 മീറ്റർ),യശ്‌വീർ സിംഗ് (ജാവലിൻ ത്രോ) എന്നിവരാണ് അത്‌ലറ്റിക്സിൽ വെള്ളി നേടിയത്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരിയും 400 മീറ്റർ ഹഡിൽസിൽ വിദ്യ രാംരാജും പുരുഷ ജാവലിനിൽ രോഹിത് യാദവും വെങ്കലങ്ങൾ നേടി. ഷൂട്ടിംഗിൽ ഇഷ സിംഗ് 25 മീറ്റർ പിസ്റ്റൾ ഇനത്തിലാണ് വെള്ളി നേടിയത്. കുറാഷിൽ പിങ്കി ബൽഹാരയാണ് വെങ്കലത്തിന് അവകാശിയായത്.

English Summary

India won gold in the women’s trap shooting event at the Asian Games, with Neeru Danda securing the individual gold medal with 28 points. This was India’s first individual gold of the Games and its fifth gold overall. China’s Sun Yunong won silver, while Kuwait’s Hajar Abdulmalik secured bronze.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEERU DANDA, ASIAN GAMES SHOOTING, INDIA GOLD MEDAL, WOMEN TRAP SHOOTING, INDIA ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360