SignIn
Kerala Kaumudi Online
Saturday, 19 September 2026 4.50 PM IST

എഎഫ്സി കപ്പ്; അടുത്ത റൗണ്ടിൽ എത്തണമെങ്കിൽ നാളെ ഗോകുലത്തിന് ജയിച്ചാൽ മാത്രം പോരാ, ഈ ടീം തോൽക്കാതിരിക്കുകയും വേണം

gokulam-kerala

കൊൽക്കത്ത: എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സി നാളെ ബസുന്ധര കിംഗ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗോകുലത്തിന് നാളെ ജയിച്ചേ തീരു എന്ന സ്ഥിതിയാണ്. ഗോകുലം ജയിക്കുകയും എടികെ - മസിയ മത്സരത്തിൽ എടികെ സമനില പിടിക്കുകയോ ജയിക്കുകയോ ചെയ്താൽ മാത്രമേ ഗോകുലത്തിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കുകയുള്ളൂ.

ഇങ്ങനെ വന്നാൽ ഹെഡ് ടു ഹെഡ് പരിഗണിക്കുമ്പോൾ ഗോകുലത്തിനായിരിക്കും മുൻതൂക്കം. ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് പരാജയപ്പെട്ട എടികെ രണ്ടാം മത്സരത്തിൽ ബസുന്ധര കിംഗ്സിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം മത്സരത്തിൽ മാൽഡീവ്സ് ക്ലബിനോട് ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ഗോകുലത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചത്.

ഗ്രൂപ്പിലെ മൂന്ന് ടീമുകളും ഓരോ മത്സരം ജയിച്ചതിനാൽ എല്ലാവർക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. അതിനാൽ ഗ്രൂപ്പിലെ അവസാന മത്സരം അൽപം കടുത്തതായിരിക്കും. വൈകിട്ട് 4.30ന് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലം ബസുന്ധര കിംഗ്സിനെ നേരിടുന്നത്. ഗോകുലം നിരയിൽ താരങ്ങളെല്ലാം പൂർണ ഫിറ്റ്നസിലാണെന്നുള്ളതിനാൽ ബസുന്ധര കിംഗ്സിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ അന്നീസെയും സംഘവും.

മുന്നേറ്റതാരങ്ങളായ ജോർദാൻ ഫർ, ലൂക്ക മെജ്സിയൻ തുടങ്ങിയവരും മധ്യനിര താരങ്ങളായ എമിൽ ബെന്നി, ജിതിൻ, പ്രതിരോധത്തിൽ മുഹമ്മദ് ഉവൈസ്, അമിനോ ബൗബ എന്നിവരും മികച്ച ഫോമിലാണ്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ക്യാ്ര്രപൻ മുഹമ്മദ് ഷരീഫും മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. അതിനാൽ ഇന്നത്തെ മത്സരം മികച്ച മാർജിനിൽ ജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിയൻസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM, KERALA, FOOTBALL, AFC CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360