കൊൽക്കത്ത: ബലാത്സംഗ കേസിൽ അറസ്റ്റിലായ ഡൽഹി ക്യാപിറ്റൽസ് താരവും ബംഗാൾ വിക്കറ്റ് കീപ്പറുമായ അഭിഷേക് പൊറലിന് (23) ജാമ്യം അനുവദിച്ച് കോടതി. ഒരു മാസത്തിലേറെ ജയിലിൽ കഴിഞ്ഞിരുന്ന താരത്തിന് ഉപാധികളോടെയാണ് ചിൻസുറ കോടതി ജാമ്യം നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നാണ് അഭിഷേക് പൊറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കർണാടക സ്വദേശിനിയായ യുവതിയാണ് ജൂൺ 23ന് മൊഗ്ര പൊലീസ് സ്റ്റേഷനിൽ പൊറലിനെതിരെ പരാതി നൽകിയത്. ഏകദേശം മൂന്നര വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് പരാതി. ഇവർ ഒരുമിച്ച് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് പൊറൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഒന്നര വർഷം മുൻപും പൊറലും യുവതിയും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് പൊലീസിന്റെ ഇടപെടൽ ഉണ്ടായിരുന്നെങ്കിലും അന്ന് പരാതി നൽകിയിരുന്നില്ല.
ജൂണിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചന്ദൻനഗറിലെ പൊറലിന്റെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും താരത്തെ കണ്ടെത്താനായില്ല. തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജൂലായ് 20ന് പൊലീസ് പൊറലിനെതിരെ അറസ്റ്റിലേക്ക് കടന്നത്. ബലാത്സംഗത്തിന് പുറമെ ക്രിമിനൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും താരത്തിനെതിരെ ചുമത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അഭിഷേക് പൊറൽ നിഷേധിച്ചിരുന്നു.
Delhi Capitals and Bengal wicketkeeper-batter Abhishek Porel (23) has been granted conditional bail by the Chinsurah court after spending over a month in jail.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |