SignIn
Kerala Kaumudi Online
Friday, 02 October 2026 3.58 AM IST

മഞ്ഞപ്പടയെ നേരിടാൻ മലയാളിപ്പട

ashique

ഇന്ത്യ- ബ്രസീൽ ഫുട‌്ബാൾ മത്സരം നാളെ കൊൽക്കത്തയിൽ

ഇന്ത്യൻ ടീമിൽ നാലുമലയാളികൾ

നാളെ ചരിത്രത്തിലാദ്യമായി ബ്രസീൽ ഫുട്ബാൾ ടീമിനെതിരെ കളിക്കളത്തിലിറങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിൽ കേരളത്തിന് അഭിമാനമായി നാലുമലയാളി താരങ്ങൾ. മിഡ്ഫീൽഡർമാരായ സഹൽ അബ്ദുൽ സമദ്,ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, ഡിഫൻഡർ ബിജോയ് വർഗീസ് എന്നിവരാണ് ടീമിലെ മലയാളികൾ. ചെറുപ്പകാലം മുതൽ ഏറെ ആരാധനോയൊടെ കണ്ടിരുന്ന ടീമിനെതിരെ കളിക്കാൻ ലഭിച്ച അപ്രതീക്ഷിത അവസരത്തിന്റെ സന്തോഷത്തിലാണ് മലയാളിക്കൂട്ടുകാർ.

കഴിഞ്ഞദിവസം പാനമയ്ക്ക് എതിരെയുള്ള മത്സരത്തിൽ ആഷിഖും ബിജോയ്‌യും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. സഹൽ റയാൻ വില്യംസിന് പകരക്കാരനായി 72-ാം മിനിട്ടിൽ കളത്തിലെത്തി. കൂട്ടത്തിൽ ഇളയവനായ സനാന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.ബ്രസീലിനെതിരെയും ബിജോയ്‌യും ആഷിഖും ഫസ്റ്റ് ഇലവനിലുണ്ടാകുമെന്നാണ് സൂചന. ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുക എന്നതുമാത്രമാണ് മനസിലുള്ളതെന്ന് നാല്‌പേരും പറയുന്നു.

ആഷിഖ് കുരുണിയൻ

മലപ്പുറം ചുങ്കത്തറ സ്വദേശിയായ ആഷിഖ് 2018മുതൽ ഇന്ത്യൻ ടീമിൽ അംഗമാണ്. ഇന്ത്യൻ കുപ്പായത്തിൽ 42 മത്സരങ്ങൾ. രണ്ട് ഗോളുകൾ. കഴിഞ്ഞ സീസൺ മുതൽ ബംഗളൂരു എഫ്.സിക്കുവേണ്ടി ഐ.എസ്.എൽ കളിക്കുന്നു. വിംഗറായും വിംഗ് ബാക്കായും കളിപ്പിക്കാൻ കഴിയുന്ന താരമാണ് ഈ 29കാരൻ.

സഹൽ അബ്ദുൽ സമദ്

യു.എ.ഇയിൽ ജനിച്ചുവളർന്ന സഹൽ സ്കൂൾ പഠനത്തിന് ശേഷമാണ് കണ്ണൂർ പയ്യന്നൂരിലേക്ക് എത്തിയത്. കണ്ണൂർ എസ്.എൻ കോളേജിൽ നിന്ന് കേരള ബ്ളാസ്റ്റേഴ്സിലേക്ക് വളർന്ന സഹൽ 2019 ഇന്ത്യൻ ടീമിലെത്തി. 43 മത്സരങ്ങളിൽ മൂന്ന് ഗോളുകൾ. മികച്ച ഡ്രിബ്ലിംഗ് സ്കില്ലിന് ഉടമ. 29 വയസ്.

ബിജോയ് വർഗീസ്

തിരുവനന്തപുരത്തെ തീരപ്രദേശമായ പുല്ലുവിള സ്വദേശി. കോവളം എഫ്.സിയിലൂടെ വളർന്നുവന്ന താരം. സ്ട്രൈക്കറായി തുടങ്ങി ഇന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ സെന്റർ ബായ്ക്കുകളിൽ ഒരാൾ. ഈ വർഷം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം. നാലുമത്സരങ്ങൾ. പഞ്ചാബ് എഫ്.സി താരം. 26 വയസ്.

മുഹമ്മദ് സനാൻ

മലപ്പുറം സ്വദേശിയായ 22കാരൻ. 2016 മുതൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് ടീമിലെത്തി. 2023ൽ ഇന്ത്യൻ അണ്ടർ 23 ടീമിലും 2025ൽ സീനിയർ ടീമിലുമെത്തി. ഇന്ത്യയ്ക്കുവേണ്ടി അഞ്ചുമത്സരങ്ങൾ. ലെഫ്ട് വിംഗറായാണ് കളിക്കുന്നത്. ജംഷഡ്പുർ എഫ്.സിയാണ് ക്ളബ്. ഇരുകാലുകൾ കൊണ്ടും ഷൂട്ട് ചെയ്യാനുള്ള കഴിവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360