SignIn
Kerala Kaumudi Online
Friday, 02 October 2026 3.58 AM IST

പോർച്ചുഗീസ് ടീം ക്യാമ്പ് വിട്ട് റൊണാൾഡോ, ഏഴാം നമ്പർ റാഫേൽ ലിയാവോയ്ക്ക്

r

ലിസ്ബബൺ: പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്‌റ്റ്യാനൊ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടു. പിന്നാലെ റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്‌സി റാഫേൽ ലിയാവോയ്‌ക്ക് നൽകി. ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി പുറത്തുവിട്ട പോർച്ചുഗീസ് ടീം ലിസ്റ്രിലാണ് ലിയാവോയ്ക്ക് ഏവാം നമ്പർ നൽകിയതായി സ്ഥിരീകരണം വന്നത്. 17ആയിരുന്നു ലിയാവോയുടെ നേരത്തത്തെ നമ്പർ. റൊണാൾഡോ ഇനി പോർച്ചുഗൽ ടീമിൽ കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

നോർവേയ്ക്ക് എതിരായ നേഷൻസ് ലീഗ് മത്സരത്തിനിടെ റൊണാൾഡോ മുഴുവൻ സമയവും പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഇതിൽ അതൃപ്തനായിരുന്ന റൊണാൾഡോ ഡെൻമാർക്കിനെതിരെയും തന്നെ കളിപ്പിക്കില്ലെന്ന് കോച്ച് അറിയിച്ചതോടെയാണ് ടീം വിട്ടതെന്നാണ് വിവരം. പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റഅ പെഡ്രോ പോയൻസുമായി സംസാരിച്ച ശേഷമാണ് ടീം വിട്ടതെന്ന് റൊണാൾഡോ പ്രതികരിച്ചു. റൊണാൾഡോ ടീംവിട്ടതോടെ പോർച്ചുഗൽ ടീമിനെ നിരവധിപ്പേർ സാമൂഹ്യമാദ്ധ്യമങ്ങളിൽ അൺഫോളോ ചെയ്തു.

അർജന്റീനയ്ക്ക് ഗംഭീര ജയം

കോർഡോബ: മെസിയുഗത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ഗംഭീര ജയം. ഇതിഹാസതാരം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യമത്സരത്തിൽ അർജന്റീന 4-0ത്തിന് ബൊളീവിയയെ കീഴടക്കി. ലൗട്ടാരോ മാർട്ടിനസും നിക്കോപാസും ക്രിസ്റ്റ്യൻ റൊമേറോയും ജോസ് മാനുവൽ ലോപസുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ‌്‌തത്. ലോകകപ്പ് ഫൈനലിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360