
കൊൽക്കത്ത : ഇന്ത്യയുമായുള്ള മത്സരത്തിനായി ബ്രസീൽ ടീം ഇന്നലെ രാത്രി എട്ടരയോടെ കൊൽക്കത്തയിലെത്തി. ഓസ്ട്രേലിയയുമായുള്ള രണ്ട് സൗഹൃദമത്സരങ്ങൾക്ക് ശേഷം ബ്രിസ്ബേനിൽ നിന്നാണ് ടീമെത്തിയത്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരുന്നു ടീമിന്റെ വരവ്. പരിക്കേറ്റ റഫീഞ്ഞ സംഘത്തിലില്ല.ആയിരങ്ങളാണ് എയർപോർട്ടിൽ ടീമിനെ കാണാനെത്തിയത്. കനത്ത സുരക്ഷാവലയത്തിൽ ഹോട്ടലിലേക്ക് പോയ ടീം ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |