SignIn
Kerala Kaumudi Online
Sunday, 08 November 2026 9.50 PM IST

ഐ.പി.എൽ: ഡൽഹിക്കെതിരെ പഞ്ചാബിന് 5  വിക്കറ്റ്  ജയം

ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 38ാം മത്സരത്തിൽ ഡൽഹിക്കെതിരെ പഞ്ചാബിന് 5 വിക്കറ്റ് ജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിടൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന പഞ്ചാബ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയാണ് വിജയിച്ചത്.


പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത നിക്കോളാസ് പൂരൻ 28 പന്തിൽ 53 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ക്രിസ് ഗെയ്ൽ 13 പന്തിൽ 29 റൺസും കെ.എൽ.രാഹുൽ 11 പന്തിൽ 15 റൺസും നേടി.ഡൽഹിക്ക് വേണ്ടി കളിച്ച ശിഖാർ ധവാൻ 61 പന്തിൽ 106 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.ഡൽഹി ടീം ക്യാപ്ടൻ ശ്രേയസ് അയ്യർ 12 പന്തിൽ പതിനാറ് റൺസ് നേടി.

ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഡൽഹി ക്യാപിടൽസും കിംഗ്സ് പഞ്ചാവും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ സൂപ്പർ ഓവറിൽ നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി വിജയം നേടിയിരുന്നു. ഇരു ടീമുകളും എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DELHI, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360