SignIn
Kerala Kaumudi Online
Saturday, 07 November 2026 8.22 PM IST

ഷാഹിദ് അഫ്രീദിയുടെ ദീർഘകാല റെക്കാർഡ് തകർത്ത് രോഹിത് ശർമ്മ, വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന്റെ നേട്ടത്തിന് തൊട്ടരികെ

rohit-sharma-
രോഹിത് ശർമ്മ

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റിൽ സിക്സറുകളുടെ റെക്കാഡുമായി ഇന്ത്യൻ താരം രോഹിത് ശർമ്മ. ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ രണ്ട് സിക്സറുകൾ പറത്തിയാണ് രോഹിത് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ റെക്കാഡ് മറികടന്നത്. ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഹെന്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 28 പന്തിൽ രണ്ട് ഫോറും സിക്സറുമടക്കം 23 റൺസാണ് രോഹിത് നേടിയത്. ഇതോടെ ന്യൂസിലൻഡിനെതിരെ 34 ഏകദിന ഇന്നിംഗ്സുകളിൽനിന്ന് രോഹിത്തിന്റെ സിക്സുകൾ 51 ആയി. 35 ഇന്നിംഗ്സുകളിൽ 50 സിക്സറുകൾ നേടിയ അഫ്രീദിയാണ് രണ്ടാമത്. 45 സിക്സറുകളുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ മൂന്നാം സ്ഥാനത്തുണ്ട്. സനത് ജയസൂര്യ (41), ജോസ് ബട്ട്ലർ, വിരാട് കൊഹ്‌ലി (29 വീതം) എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

gayle-afridi-
ക്രിസ് ഗെയ്‌ൽ, ഷാഹിദ് അഫ്രീദി

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന ഗെയ്‌ലിന്റെ റെക്കാഡിനും രോഹിത് ഭീഷണിയുയർത്തുന്നുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി ന്യൂസിലൻഡിനെതിരെ ഗെയ്ൽ 87 സിക്സറുകൾ നേടിയിട്ടുണ്ട്. 85 സിക്സറുകളുമായി രോഹിത് തൊട്ടുപിന്നിലും. 64 സിക്സറുകളുമായി അഫ്രീദിയാണ് മൂന്നാമത്. ഇയോൺ മോർഗൻ (53), ഫഖർ സമാൻ (52) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. മഴ തടസപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 134 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ ബൗളിംഗ് നിരയിൽ ഗുർനൂർ ബ്രാർ ആണ് തിളങ്ങിയത്. 10 ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റാണ് താരം എറിഞ്ഞിട്ടത്. ഡാരിൽ മിച്ചൽ 104 പന്തിൽ 55 റൺസെടുത്ത് ന്യൂസിലൻഡ് നിരയിൽ ടോപ് സ്‌കോററായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മഴ കളി തടസപ്പെടുത്തുമ്പോൾ 26 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലായിരുന്നു. വിജയത്തിലേക്ക് 66 പന്തിൽ 22 റൺസ് കൂടി വേണ്ടിയിരിക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ ആധിപത്യം തുടരുകയാണ്.

English Summary

Indian cricketer Rohit Sharma broke Shahid Afridi's record for most sixes against New Zealand in One Day Internationals, reaching 51 sixes in 34 innings during the second ODI. India secured a 4-run victory via the DLS method, taking a 2-0 lead in the five-match series against New Zealand. Sharma also nears Chris Gayle's all-format sixes record.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, LATESTNEWS, SPORTS, INDVS NZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360