SignIn
Kerala Kaumudi Online
Sunday, 08 November 2026 11.18 AM IST

'പ്രധാനമന്ത്രിയുടെ 8000 രൂപ ദീപാവലി സമ്മാനം' നിങ്ങൾക്കും കിട്ടിയോ? എങ്കിൽ ശ്രദ്ധിക്കുക

READ ENGLISH VERSION
modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 8,000 രൂപയുടെ ക്യാഷ് ആനുകൂല്യം നൽകുന്നു എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമാണ്. ഈ പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നൽകിയിട്ടുണ്ടെന്നും

പണം ലഭിക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനുമാണ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് തികച്ചും വ്യാജ സന്ദേശമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്സവകാലം മുതലെടുത്ത് തട്ടിപ്പുകൾക്ക് ഔദ്യോഗിക മുഖം നൽകാനാണ് ശ്രമിക്കുന്നതെന്നാണ് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് നേരത്തേയും വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

ഇത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോർത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിച്ചേക്കാമെന്നും അതിലൂടെ നിങ്ങളുടെ ഫോണിന്റെയും അക്കൗണ്ടിന്റെയും നിയന്ത്രണം അന്യർ കൈവശപ്പെടുത്തുകയും അങ്ങനെ അക്കൗണ്ടിലുള്ള പണം പൂർണമായി നഷ്ടപ്പെടാൻ കാരണമായേക്കാമെന്നുമാണ് അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇത്തരം ലിങ്കുകൾ ക്ലിക്കുചെയ്യുകയോ അവ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുകയോ അരുതെന്നും സൈബർ സെക്യൂരിറ്റി ബ്യൂറോ നിർദ്ദേശിച്ചു.

ആധാർ, ബാങ്കിംഗ് വിവരങ്ങൾ,വൺടൈം പാസ്‌വേഡുകൾ തുടങ്ങിയവ സ്ഥിരീകരിക്കാത്ത വെബ്‌സൈറ്റുകളിൽ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അറിയാത്ത ഫോൺനമ്പരുകളിൽ നിന്നോ ഉറവിടങ്ങളിൽ നിന്നോ ലഭിക്കുന്ന സന്ദേശങ്ങളിലെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഫീസ് അടയ്ക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അനധികൃത ഇടപാടിലൂടെ പണം നഷ്ടപ്പെട്ടാൽ എത്രയും പെട്ടെന്ന് പരാതി നൽകുകയും ബാങ്കുമായി ബന്ധപ്പെടുകയും വേണം.

English Summary

A widespread social media message promising ₹8,000 Diwali cash from Prime Minister Modi is a fake, authorities confirm. The Telangana Cyber Security Bureau warns it's a scam designed to exploit the festive season. Clicking such fraudulent links can lead to personal and banking data theft, potentially resulting in significant financial loss. Citizens are urged to exercise caution.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIWALI BONUS SCAM, FAKE WHATSAPP MESSAGE, 8000 RUPEES DIWALI BENEFIT, PIB FACT CHECK, DIWALI BONUS FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360