SignIn
Kerala Kaumudi Online
Sunday, 08 November 2026 8.32 AM IST

ചരിത്രം കുറിച്ച് വൈഷ്‌ണവി - റുതുജ സഖ്യം ഫൈനലിൽ

v

ചെന്നൈ: ചെന്നൈ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ ( ഡബ്ല്യു.ടി.എ 250)​ ഡബിൾസ് ഫൈനലിൽ എത്തി ചരിത്രം കുറിച്ച് ഇന്ത്യയുടെ വൈഷ്‌ണവി അഡ്കർ -റുതുജ ഭോസലെ സഖ്യം. ഒരു പ്രധാന ഡബ്ല്യു.ടി.എ ടൂർ ലെവൽ ടൂർണമെന്റിൽ ഡബിൾസ് ഫൈനലിൽ എത്തുന്ന ആദ്യ ഓൾ ഇന്ത്യൻ വനിതാ ജോഡിയെന്ന നേട്ടമാണ് വൈഷ്‌ണവിയും റുതുജയും സ്വന്തമാക്കിയത്. ഇന്നലെ സെമിയിൽ രണ്ടാം സീഡ് പോളണ്ടിന്റെ വെറോനിക്ക ഫൽക്കോവ്‌സ്‌ക യു.എസ്.എയുടെ അലാന സ്‌മിത്ത് സഖ്യത്തെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയാണ് ഇന്ത്യൻ സഖ്യം ചരിത്ര ഫൈനലുറപ്പിച്ചത്. സ്‌കോർ: 6-2,​2-6,​10-8. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ സ്വിസ് ജോഡി നയിമ കരമോക്കോയും സിമോണ വാൾട്ടറുമാണ് ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ.

ഷമി ഇതിലും അർഹിച്ചിരുന്നു

മും​ബ​യ്:​ ​ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്ര് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.സി.സി.ഐയ്ക്കും സെലക്ടർമാർക്കും എതിരെ വിമർശനവുമായി മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി. പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ തുടർച്ചയായി അവഗണിച്ചതാണ് ടെസ്റ്രിൽ നിന്ന് അദ്ദേഹം വിരമിക്കാനുള്ള കാരണമായി പ്രധാനമായും ഉയരുന്ന അഭിപ്രായം.ഷമിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ബി.സി.സി.ഐ സോഷ്യൽ മീഡിയയിലൂടെ നൽകിയ ആദരവിന് താഴെ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്.

പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി ബംഗാളിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്രയും മികച്ച ഫോമും ഫിറ്റ്നസും തെളിയിച്ചിട്ടും വർക്ക് ലോഡ് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ചീഫ് സെലക്ടർ അജിത് അഗാർക്കറും ടീം മാനേജ്മെന്റും അദ്ദേഹത്തെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ലെന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും ആരോപണം. ഷമിക്ക് ഇനിയും 30 മുതൽ 40 ടെസ്റ്റ് വിക്കറ്റുകൾ കൂടിയെങ്കിലും നേടാനുള്ള ശേഷിയുണ്ടായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു. ഇതൊരു 'നിർബന്ധിത വിരമിക്കൽ' ആണെന്നാണ് മുൻ ഇന്ത്യൻ താരം ശ്രീകാന്തിന്റെ വിമർശനം.

ത​ന്റെ​ ​ടെ​സ്റ്റ് ​അ​ര​ങ്ങേ​റ്റ​ത്തി​ന്റെ​ 13​-ാം​വാ​ർ​ഷി​ക​ത്തി​ലാ​ണ് 36​കാ​ര​നാ​യ​ ​ഷ​മി​യു​ടെ​ ​വി​ര​മി​ക്ക​ൽ.​ ടെ​സ്റ്റ് ​നി​റു​ത്തി​യെ​ങ്കി​ലും​ ​ഏ​ക​ദി​ന,​​​ ​ട്വ​ന്റി​-20​ ​ടീ​മു​ക​ളി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വ് ​ഷ​മി​ ​​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.​

സിറ്രിയെ ഞെട്ടിച്ച്

നോട്ടംഗ്‌ഹാം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്രിയ്ക്ക് ഞെട്ടിക്കുന്ന തോൽവി. നോട്ടിംഗ്‌ഹാം ഫോറസ്റ്റ് 3-1നാണ് സിറ്റിയെ അട്ടിമറിച്ചത്. ലിയാം ഡെലാപ് നോട്ടിംഗ്‌ഹാമിനായി ഇരട്ടഗോളുകൾ നേടി. മറ്രൊരു മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സനൽ 1-0ത്തിന് ഹൾ സിറ്റിയെ തോൽപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAISHNAVI RUTUJA, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360