SignIn
Kerala Kaumudi Online
Sunday, 08 November 2026 9.16 PM IST

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങൽ മത്സരം നടക്കുമോ,​ നിലപാട് മാറാതെ റോണോ

READ ENGLISH VERSION
ronado-
ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ : പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് വിട വാങ്ങൽ മത്സരം നടത്താനുള്ള ഫുട്‌ബാൾ ഫെഡറേഷന്റെ നിക്കങ്ങൾക്ക് തിരിച്ചടി. അർജന്റീന ഫുട്ബാൾ അസോസിയേഷൻ ലയണൽ മെസിക്ക് സ്വന്തം നാട്ടിൽ വിടവാങ്ങൽ മത്സരം സംഘടിപ്പിച്ചത് പോലെ ക്രിസ്റ്റ്യാനോയ്ക്കും നൽകാനായിരുന്നു പോർച്ചുഗൽ ഫുട്ബാൾ ഫെഡറേഷന്റെ തീരുമാനം. എന്നാൽ തന്റെ വിരമിക്കലിന് കാരണക്കാരനായ ജോർജ് ജീസസ് പരിശീലകനായ ടീമിൽ കളിക്കില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ നിലപാടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് 41ാം വയസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞത്. നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിനിടെയാണ് റൊണാൾഡോയും കോച്ച് ജോ‌ർജ് ജീസസും തെറ്റുന്നത്. റോണോയെ വാംഅപ്പ് ചെയ്യിച്ചെങ്കിലും കളത്തിലിറക്കിയില്ല. ഡെൻമാർക്കിനെതിരായ മത്സരത്തിലും താരത്തെ കളിപ്പിക്കില്ലെന്ന് ജീസസ് വ്യക്തമാക്കി. ഇതോടെ റൊണാൾഡോ ടീം വിട്ടുപോയി, അനുമതി കൂടാതെ ടീം വിട്ടതോടെ റൊണാൾഡോയെ ഫെഡറേഷൻ 30 ദിവസത്തേക്ക് വിലക്കി. വിലക്ക് കാലാവധി പൂർത്തിയായതോടെ ഈ മാസത്തെ മത്സരങ്ങൾക്കുള്ള ടീമിൽ റൊണാൾഡോയെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ടീം പ്രഖ്യാപനത്തിന് മുൻപ് കോച്ചിന് സൂചന പോലും നൽകാതെയായിരുന്നു റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

പ്രശ്ന പരിഹാരത്തിന് ഫെഡറേഷൻ പ്രസിഡന്റ് പെ‌‌ഡ്രോ ഫ്രോയൻസ ശ്രമിച്ചെങ്കിലും ചർച്ചയ്ക്ക് റൊണാൾഡ് വിസമ്മതിച്ചു. മറ്റൊരു പരിശീലകന് കീഴിൽ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനും ഫെഡറേഷൻ ശ്രമിക്കുന്നുണ്ട്. റൊണാൾഡോയുമായി നല്ല ബന്ധമുള്ള മുൻകോച്ച് ലൂയു ഫിലിപ്പ് സ്കൊളാരിയെ കൊണ്ടുവരാനാണ് ശ്രമം. എന്നാൽ സ്കൊളാരിയെ എത്തിക്കുന്നതിൽ നിലവിലെ കോച്ച് ജോർജ് ജീസസ് സഹകരിക്കുമോ എന്നതാണ് ഫെഡറേഷന് മുന്നിലെ ചോദ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RONALDO, CHRISTIANO RONALDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360