SignIn
Kerala Kaumudi Online
Sunday, 08 November 2026 8.32 AM IST

ഐ.ഒ.എ തിരഞ്ഞെടുപ്പ്: ഉഷയും അഞ്ജുവും നേർക്കുനേർ

a

വനിതാ വിഭാഗത്തിൽ കടുത്ത പോര്,

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമൂഴം ആഗ്രഹിക്കുന്ന പി.ടി. ഉഷയ്ക്ക് ഇക്കുറി കടുത്ത മത്സരം. അസോസിയേഷന്റെ നിർണായകമായ സ്‌പോർട്സ്‌ പേഴ്സൺസ് ഒഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്.ഒ.എം) തിരഞ്ഞെടുപ്പിൽ ഉഷയെക്കൂടാതെ ഒളിമ്പിക്സ് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ മലയാളി ലോംഗ് ജമ്പ് സെൻസേഷൻ അഞ്ജു ബോബി ജോർജും മത്സരരംഗത്തുണ്ട്1. നാല് വനിതാ സ്ഥാനങ്ങളിലേക്ക് ആറുപേരാണ് മത്സരിക്കുന്നത്. നാളെ ഓൺലൈനായാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനവും നാളെ നടക്കും.

മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്ടൻ റാണി റാംപാൽ, മുൻ ബാസ്‌കറ്റ്‌ബോൾ താരം അനിത പോൾദുരൈ എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. അഞ്ചുപേർ പിന്മാറിയതോടെയാണ് വനിതാ വിഭാഗത്തിലെ മത്സരം ആറുപേരിലേക്ക് ചുരുങ്ങിയത്. എസ്.ഒ.എം. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രമേ ഡിസംബർ അഞ്ചിന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രസിഡന്റാകാനും ഉഷയ്ക്ക് കഴിയൂ.

എതിരില്ലാതെ പുരുഷന്മാർ

പുരുഷ വിഭാഗത്തിൽ നാല് സ്ഥാനങ്ങളിലേക്ക് നാല് പേരെ ഉള്ളൂ. ഇതോടെ ഒളിമ്പിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ് (ഷൂട്ടിംഗ്)​, വിജേന്ദർ സിംഗ് (ബോക്സിംഗ്)​, യോഗേശ്വർ ദത്ത് (ഗുസ്തി)​1, മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പിന്മാറ്റത്തിൽ വിവാദം

എട്ട് സ്ഥാനാർത്ഥികൾ പിന്മാറിയതോടെയാണ് പുരുഷ വിഭാഗത്തിൽ മത്സരം ഒഴിവായത്.

സ്ഥാനാർത്ഥികൾ പിന്മാറിയത് കായിക മന്ത്രാലയത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് മുൻ കായിക ഭരണാധികാരി ബി.വി.പി റാവു ആരോപിച്ചു. എന്നാൽ ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പങ്കില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360