SignIn
Kerala Kaumudi Online
Sunday, 08 November 2026 11.18 AM IST

ഇതാണ് നമ്മൾ സ്വപ്നം കണ്ട മുതലാളി! തുണിക്കടയിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ദീപാവലി സമ്മാനം

diwali-gift
രാംസ്വരൂപ് മുണ്ടെ ജീവനക്കാർക്ക് നൽകാനുള്ള ബോണസുമായി ഓഫീസിൽ

സൂറത്ത്: ദീപാവലിയോട് അനുബന്ധിച്ച് തന്റെ സ്ഥാപനത്തിലെ ഓരോ ജീവനക്കാർക്കും ഒരു ലക്ഷം രൂപ ബോണസായി നൽകി ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു വസ്ത്ര വ്യാപാരി. സൂറത്തിൽ വസ്ത്രവ്യാപാരം നടത്തുന്ന രാംസ്വരൂപ് മുണ്ടെയാണ് പതിവായി നൽകി വന്നിരുന്ന സമ്മാനങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കി 20 ജീവനക്കാർക്ക് ഒരു ലക്ഷത്തോളം രൂപ ബോണസായി വിതരണം ചെയ്തത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിൽ എല്ലാ ജിവനക്കാരും ഞെട്ടി. ചിലർ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും ചെയ്തു.

ജീവനക്കാർക്ക് ദീപാവലി സമ്മാനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 10, 20, 50, 100, 200, 500 എന്നീ കറൻസികളുടെ നോട്ടുകെട്ടുകളാണ് ജീവനക്കാർക്ക് നൽകുന്നത്. വെള്ളിനിറത്തിലുള്ള ട്രേയിലുണ്ടായിരുന്ന നോട്ടുകെട്ടുകൾ കണ്ട് ജീവനക്കാർ അമ്പരക്കുന്നത് വീഡിയോയിൽ കാണാം. മുണ്ടെ ബോണസുകൾ വിതരണം ചെയ്യാൻ തുടങ്ങിയപ്പോൾ ജീവനക്കാരുടെ അമ്പരപ്പ് പെട്ടെന്നുതന്നെ സന്തോഷത്തിന് വഴിമാറി. ചില ജീവനക്കാർ വികാരഭരിതരാകുന്നതും വീഡിയോയിൽ കാണാം.

ദീപാവലി ബോണസ് വിതരണം ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്നു. ദാരിദ്ര്യത്തിൽ വളർന്ന തന്റെ അനുഭവങ്ങളിൽ നിന്നും ആഘോഷവേളകളിൽ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തിരിച്ചറിവിൽ നിന്നുമാണ് ഇത്തരമൊരു പ്രവർത്തി ഉണ്ടായതെന്ന് മുണ്ടെ പറഞ്ഞു. തന്റെ കടയിൽ ജോലി ചെയ്യുന്നവർ വെറും ജീവനക്കാർ മാത്രമല്ലെന്നും തന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary

A Surat textile merchant, Ramswaroop Munde, surprised his 20 employees by distributing nearly one lakh rupees each as a Diwali bonus. Eschewing traditional gifts, Munde said he wanted to help his staff, whom he considers family, overcome financial difficulties during the festive season. The emotional distribution video went viral.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIWALI BONUS, TEXTILE SHOP EMPLOYEES, ONE LAKH GIFT, EMPLOYEE DIWALI BONUS, GENEROUS BUSINESS OWNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360