SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.03 PM IST

പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ തിരിച്ചടി; സംപ്രേക്ഷണവകാശത്തിന് പോലും ആളില്ല, 208 കോടി പ്രതീക്ഷിച്ചിടത്ത് കിട്ടിയത് പാതിവില

pcb
പിസിബി (ലോഗോ), പാകിസ്ഥാൻ താരങ്ങൾ

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) കനത്ത തിരിച്ചടി. സ്വന്തം മണ്ണിൽ നടക്കുന്ന 25 അന്താരാഷ്‌ട്ര മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം പ്രതീക്ഷിച്ച തുകയുടെ പകുതിയോളം വിലയ്‌ക്കാണ് ബോർഡിന് വിൽക്കേണ്ടിവന്നത്. 200 കോടിക്ക് മുകളിൽ വില നിശ്ചയിച്ചിരുന്ന ടെൻഡറിൽ സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്ഥാൻ ടെലിവിഷൻ (പിടിവി) മാത്രമാണ് വിലവാഗ്ദാനം ചെയ്‌തുകൊണ്ടുള്ള ബിഡ് സമർപ്പിച്ചത്. 100 കോടിയോളം വിലയ്‌ക്കാണ്‌ പിടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

മുൻകാലങ്ങളിൽ ഒന്നിലധികം ബ്രോ‌ഡ്‌കാസ്റ്റർമാർ ഒരുമിച്ചുചേർന്ന് കൺസോർഷ്യമായാണ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ സംപ്രേക്ഷണവകാശത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൺസോർഷ്യമായി പങ്കെടുക്കാൻ പിസിബി അനുമതി നൽകിയിരുന്നില്ല. ഇതാണ് ടെൻഡറിലെ മത്സരം കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ട്.

പുതിയ കരാറിന്റെ ഭാഗമായി അഞ്ച് ടെസ്റ്റുകളും 14 ഏകദിനങ്ങളും ആറ് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടെ 25 അന്താരാഷ്‌ട്ര മത്സരങ്ങളുടെ സംപ്രേക്ഷണവാകാശമാണ് പിടിവിയ്‌ക്ക് ലഭിക്കുന്നത്. ഈ മാസം ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പാകിസ്ഥാൻ കളിക്കുക. തുടർന്ന് ഇംഗ്ലണ്ട് ഉൾപ്പെടുന്ന ഏഴ് മത്സരങ്ങളുടെ ത്രിരാഷ്‌ട്ര ഏകദിന പരമ്പര നടക്കും. അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും പാകിസ്ഥാൻ കളിക്കും.

പാകിസ്ഥാൻ ദേശീയ ടീമുകളുടെ സമീപകാലത്തെ മോശം പ്രകടനമാണ് സംപ്രക്ഷണവാകാശത്തിന്റെ വിപണിമൂല്യം ഇടിയാൻ കാരണമായതെന്നാണ് റിപ്പോർട്ട്. 'ദേശീയ ടീമുകളുടെ പ്രകടനം അടുത്തിടെയായി പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിരുന്നില്ല. അതിനാൽ സ്‌പോൺസർമാരും പരസ്യദാതാക്കളും ഇപ്പോൾ വലിയ താൽപര്യം കാണിക്കുന്നില്ല'- പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

English Summary

PCB sold broadcasting rights for 25 home matches to PTV for PKR 350 million, well below the expected PKR 600 million. Poor team performance and low broadcaster interest reportedly caused the setback.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAK CRICKET BOARD, TRAGEDY STRIKES PAKISTAN CRICKET, PCB TRAGEDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360