
ബ്യൂണസ് ഐറിസ്: അർജന്റീനയുടെ വിഖ്യാതമായ നിലയും വെള്ളയും കലർന്ന ജേഴ്‌സിയിൽ ഇതിഹാസതാരം ലയണൽ മെസിയുടെ അവസാന മത്സരത്തിന് അരങ്ങൊരുങ്ങി. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസിക്കായി അർജന്റീന ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന വിടവാങ്ങൽ മത്സരം നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലാണ് ( പ്രദേശിക സമയം ഇന്ന് രാത്രി 8ന്). ബ്യൂണസ് ഐറിസിലെ പ്രസിദ്ദമായ എസ്റ്റേഡിയോ മോനുമെന്റൽ മൈതാനത്ത് ആഫ്രിക്കൻ രാജ്യമായ ബെനിനെതിരായ സൗഹൃദ മത്സരത്തിലാണ് മെസി കരിയറിൽ അവസാനമായി അർജന്റീനയ്ക്കായി കളത്തിലിറങ്ങുന്നത്. വിടവാങ്ങൽ മത്സരത്തിൽ അർജന്റീനയുടെ പരമ്പരാഗത ആകാശ നീല -വെള്ള വരകളുള്ള ജേഴ്സിയിൽ, മെസിയുടെ പേരും പത്താം നമ്പറും തിളങ്ങുന്ന സ്വർണ നിറത്തിലാണ് ആലേഖനം ചെയ്തിരിക്കുന്നത്
ലോകകപ്പ് ഫൈനൽ മത്സരത്തിലാണ് ഇതിന് മുൻപ് അവസാനമായി മെസി അർജന്റീനയ്ക്കായി കളിച്ചത്. തുടർന്ന് പിതാവ് ഹോർഹെ മെസിയുടെ നിര്യാണം താരത്തെ ഉലച്ചിരുന്നു. പിതാവിന്റെ മരണ ശേഷമാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചത്. 36 വർഷങ്ങൾക്ക് ശേഷം 2022ൽ അർജന്റീന ലോക ചാമ്പ്യൻമാരായത് മെസിയുടെ നേതൃത്വത്തിലാണ്. രണ്ട് കോപ്പ കിരീടങ്ങളും താരം രാജ്യത്തിന് സമ്മാനിച്ചു. 2014 ലോകകപ്പിൽ അർജന്റീനയെ ഫൈനലിലും എത്തിച്ചു. 2016ലെ കോപ്പ അമേരിക്ക ഫൈനൽ തോൽവിയുടെ സങ്കടത്തിൽ കളിനിറുത്തുകയാണെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരാധകരുടെയും മുൻതാരങ്ങളുടേയും അഭ്യർത്ഥനയ്ക്ക് മുന്നിൽ വഴങ്ങി ആ തീരുമാനം പിൻവലിച്ചു.
അർജന്റീനയും മെസിയും
2005ൽ ഹംഗറിക്കെതിരെ അന്താരാഷ്ട്ര സൗഹൃദമത്സരത്തിലാണ് മെസി ആദ്യമായി അർജന്റീനയുടെ സീനിയർ കുപ്പായമണിഞ്ഞത്.
2006ൽ ക്രൊയേഷ്യയ്ക്ക് എതിരെ ആദ്യമായി രാജ്യത്തിനായി ഗോൾ നേടി.
21 വർഷം നീണ്ട രാജ്യാന്തര കരിയറിൽ 207 മത്സരങ്ങളിൽ അർജന്റീനയുടെ കുപ്പായമണിഞ്ഞു. 125 ഗോളുകൾ നേടി.
അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുംകൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസി.
അർജന്റീനയെ മൂന്ന് ലോകകപ്പുകളുടെ ഫൈനലിലെത്തിച്ചു. ഒരു തവണ ജേതാക്കളാക്കി. രണ്ട് തവണ അർജന്റീനയെ കോപ്പ അമേരിക്ക ജേതാക്കളാക്കി.
ലൈവ്
സീ5 ആപ്പ്
ഇനി കുട്ടിക്കളി
ലക്നൗ: ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യയും വിൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളുൾപ്പെട്ട ട്വന്റി-202 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ന് ലക്നൗവിലെ ഏക്‌നാ സ്റ്റേഡിയത്തിലാണ് ഒന്നാം ട്വന്റി-20 പോരാട്ടം. രാത്രി 7 മുതലാണ് മത്സരം. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതിന്റെ ആത്‌മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യൻ വിൻഡീസിനെ നേരിടാനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്, വിൻഡീസിനെതിരായഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു (2-1).
ഏകദിനത്തിൽ നയിച്ച ഷായ് ഹോപ്പിന്റെ നേതൃത്വത്തിൽ തന്നെയാണ് വിൻഡീസ് ട്വന്റി-20ക്കുമിറങ്ങുന്നത്. ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിൽ ജയിക്കാനായാത് വിൻഡീസിന് ധൈര്യമേകുന്ന ഘടകമാണ്.
ലൈവ് സ്റ്രാർസ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |