SignIn
Kerala Kaumudi Online
Tuesday, 06 October 2026 11.38 AM IST

ജൂനിയർ അത്‌ലറ്റിക്സ് : പാലക്കാടൻ കുതിപ്പ്

കൊല്ലം: സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മൂന്ന് ദിനം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പാലക്കാട് ജില്ല 307 പോയിന്റുമായി കുതിപ്പ് തുടരുന്നു. 305 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്.

103 മത്സരങ്ങൾ പൂർത്തിയായി. സമാപന ദിനമായ ഇന്ന് നടക്കുന്ന 43 ഫൈനലുകളാകും ചാമ്പ്യന്മാരെ നിശ്ചയിക്കുക.

246 പോയിന്റുമായി മൂന്നാം സ്ഥാനത്താണെങ്കിലും ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. തിരുവനന്തപുരത്തിന് 13 ഉം പാലക്കാടിന് പതിനൊന്നും ഒന്നാം സ്ഥാനങ്ങളുണ്ട്. 203.5 പോയിന്റുമായി തൃശൂരാണ് നാലാം സ്ഥാനത്ത്. 79 പോയിന്റുമായി അതിഥേയരായ കൊല്ലം പത്താം സ്ഥാനത്താണ്. ഇന്നലെ അഞ്ച് മീറ്റ് റെക്കാഡുകളും പിറന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360