SignIn
Kerala Kaumudi Online
Tuesday, 06 October 2026 11.38 AM IST

സെന്റ് എഫ്രേംസിനും പ്രൊവിഡൻസിനും കിരീടം

കളമശേരി: കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫാ. ഫ്രാൻസിസ് സാലസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസും ജേതാക്കളായി.

ആൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്.എസിനെ 72-63 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം ചൂടിയത്.

പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ എറണാകുളം സെന്റ് തെരേസാസ് എച്ച്.എസ്.എസിനെ 51-17 എന്ന സ്കോറിന് തകർത്താണ് കോഴിക്കോപ്രൊവിഡൻസ് എച്ച്.എസ്.എസും ജേതാക്കളായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360