SignIn
Kerala Kaumudi Online
Sunday, 31 May 2026 10.31 AM IST

സെമിയിൽ വീണെങ്കിലും വിനേഷിന്റെ മടക്കം തലയുയർത്തി തന്നെ

s

ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​സു​​​പ്രീം​കോ​​​ട​​​തി​​​യു​​​ടേ​​​യും​​​ ​​​ഡ​​​ൽ​​​ഹി​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടേ​​​യും​​​ ​​​അ​​​നു​​​കൂ​​​ല​​​ ​​​വി​​​ധി​​​യു​​​മാ​​​യി​​​ ​​​ഏ​​​ഷ്യ​​​ൻ​​​ ​​​ഗെ​​​യിം​​​സ് ​​​സെ​​​ല​​​ക്ഷ​​​ൻ​​​ ​​​ട്ര​​​യ​​​ൽ​​​സി​​​നി​​​റ​​​ങ്ങി​​​യ​​​ ​​​വി​​​നേ​​​ഷ് ​​​ഫോ​​​ഗാ​​​ട്ട് ​​​സെ​​​മി​​​ ​​​ഫൈ​​​ന​​​ലി​​​ൽ​​​ ​​​തോ​​​റ്റു.​​​ ​​​താ​​​ര​​​ത്തി​​​ന് ​​​ഏ​​​ഷ്യ​​​ൻ​​​ ​​​ഗെ​​​യിം​​​സി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​സാ​​​ധി​​​ക്കി​​​ല്ല.​ ​വ​നി​ത​ക​ളു​ടെ​​​ 53​​​ ​​​കി​​​ലോ​​​ ​​​ഗ്രാം​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​സെ​​​മി​​​യി​​​ൽ​​​ ​​​ഹ​​​രി​​​യാ​​​ന​​​യു​​​ടെ​​​ ​​​മീ​​​നാ​​​ക്ഷി​​​ ​​​ഗോ​​​യ​​​ത്തി​​​നോ​​​ട് 4​​​-6​ന് ​​​തോ​​​റ്റ​​​തോ​​​ടെ​​​യാ​​​ണ് ​​​വി​​​നേ​​​ഷി​​​ന്റെ​​​ ​​​ഏ​​​ഷ്യ​​​ൻ​​​ ​​​ഗെ​​​യിം​​​സ് ​​​സ്വ​​​പ്നം​​​ ​​​പൊ​​​ലി​​​ഞ്ഞ​​​ത്.​​​ ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​ൽ​ ​ന​​​ട​​​ന്ന​​​ ​​​ട്ര​​​യ​​​ൽ​​​സി​​​ൽ​​​ ​​​ആ​​​ദ്യ​​​ ​​​റൗ​​​ണ്ടി​​​ൽ​​​ ​​​ഹ​​​രി​​​യാ​​​ന​​​യു​​​ടെ​​​ ​​​ജ്യോ​​​തി​​​യെ​​​ ​​​അ​​​നാ​​​യാ​​​സം​​​ ​​​കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണ് ​​​വി​​​നേ​​​ഷ് ​​​(7​​​-1​​​)​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ത്.​​​ ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ​​​ ​​​നി​​​ഷു​​​വി​​​നെ​ ​​​ക​​​ടു​​​ത്ത​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ​​​ 6​​​-5​​​നാ​​​ണ് ​​​വി​​​നേ​​​ഷ് ​​​വീ​​​ഴ്‌​​​ത്തി​​​യ​​​ത്.​ ​ര​​​ണ്ട് ​​​ത​​​വ​​​ണ​​​ ​​​നി​​​ഷു​​​ ​​​അ​​​പ്പീ​​​ൽ​​​ ​​​ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും​​​ ​​​തീ​​​രു​​​മാ​​​നം​​​ ​​​വി​​​നേ​​​ഷി​​​ന് ​​​അ​​​നു​​​കൂ​​​ല​​​മാ​​​യി.
തിരിച്ചുവരും: വിനേഷ്
സെ​മി​ ​മ​​​ത്സ​​​ര​ത്തി​ന് ​​​ശേ​​​ഷം​​​ ​​​ഇ​​​തൊ​​​ന്നി​​​ന്റെ​​​യും​​​ ​​​അ​​​വ​​​സാ​​​ന​​​മ​​​ല്ലെ​​​ന്നും​​​ ​​​താ​​​ൻ​​​ ​​​തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നും​​​ ​​​വി​​​നേ​​​ഷ് ​​​പ​​​റ​​​ഞ്ഞു.​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​സി​​​സ്റ്ര​​​ത്തോ​​​ടു​​​മാ​​​യി​​​രു​​​ന്നു​​​ ​​​എ​ന്റെ​​​ ​​​മ​​​ത്സ​​​രം,​​​​​ ​​​നി​യ​മ​ങ്ങ​ൾ​​​ ​കാ​റ്റി​ൽ​ ​പ​റ​ത്തി​ ​​​ഏ​​​റ്റ​​​വും​​​ ​​​ക​​​രു​​​ത്ത​​​രാ​​​യ​​​ ​​​എ​​​തി​​​രാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ​​​എ​നി​ക്ക് ​നേ​രി​ടാ​ൻ​ ​ത​ന്ന​ത്.​ ​ട്ര​യ​ൽ​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തു​മു​ത​ൽ​ ​റ​സ്‌​ലിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഭാ​ര​വാ​ഹി​ക​ൾ​​​ ​പ​ല​ത​ര​ത്തി​ലു​ള്ള​ ​ത​ട​സ​ങ്ങ​ളു​മാ​യി​ ​വ​ന്നു.​ ​മ​ത്സ​ര​ദി​വ​സം​ ​ഫ്രീ​യാ​യി​ ​ഇ​രി​ക്കേ​ണ്ട​ ​ഞാ​ൻ​ ​ഫെ​ഡ​റേ​ഷ​ൻ​ ​അം​ഗ​ങ്ങ​ളു​ടെ​ ​പോ​ര​ടി​ക്കു​ക​യാ​യി​രു​ന്നു,​​​തോ​ൽ​വി​യും​ ​ജ​യ​വു​മെ​ല്ലാം​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ഇ​തൊ​ന്നും​ ​എ​ന്നെ​ ​ത​ള​ർ​ത്തി​ല്ല.​-​ ​വി​നേ​ഷ് ​പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360