SignIn
Kerala Kaumudi Online
Sunday, 31 May 2026 10.32 AM IST

പിന്നെയും പി.എസ്.ജി

a

ബു​ഡാ​പെ​സ്റ്റ്:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ഫു​ട്ബോ​ൾ​ ​കി​രീ​ടം​ ​നി​ല​നി​റു​ത്തി​ ​ഫ്ര​ഞ്ച് ​ക്ല​ബ് ​പി.​എ​സ്.​ജി.​ ​ബു​ഡാ​പെ​സ്റ്റി​ലെ​ ​പു​ഷ്കാ​സ് ​അ​രീ​ന​ ​വേ​ദി​യാ​യ​ ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടോ​ളം​ ​നീ​ണ്ട​ ​ഫൈ​ന​ലി​ൽ​ ​ഇം​ഗ്ലീ​ഷ് ​വ​മ്പ​ൻ​മാ​രാ​യ​ ​ആ​ഴ്‌​സ​ന​ലി​നെ​ ​വീ​ഴ്‌​ത്തി​യാ​ണ് ​പി.​എ​സ്.​ജി​യു​ടെ​ ​കി​രീ​ട​ധാ​ര​ണം.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ടീ​മും​ 1​-1​ന് ​സ​മ​നി​ല​ ​പാ​ലി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​എ​ക്‌​സ്ട്രാ​ ​ടൈ​മി​ലേ​ക്കും​ ​പി​ന്നീ​ട് ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്കും​ ​നീ​ണ്ട​ത്.​ ​ഷൂ​ട്ടൗ​ട്ടി​ൽ​ 4​-3​നാ​ണ് ​പി.എസ്.ജിയുടെ​ ​ജ​യം.
ഷൂ​ട്ടൗ​ട്ടി​ൽ​ ​ആ​ഴ്‌​സ​ന​ലി​നാ​യി​ ​ര​ണ്ടാം​ ​കി​ക്കെ​ടു​ത്ത​ ​എ​ബെ​റെ​ച്ചി​ ​ഇ​സെ​യ്ക്കും​ ​നി​ർ​ണാ​യ​ക​മാ​യ​ ​അ​‌​ഞ്ചാം​ ​കി​ക്കെ​ടു​ത്ത​ ​ഗ​ബ്രി​യേ​ലി​നും​ ​പി​ഴ​ച്ചു.​ ​ഇ​തോ​ടെ​ ​അ​ഞ്ചാം​ ​കി​ക്കെ​ടു​ക്കാ​തെ​ ​ത​ന്നെ​ ​പി.​എ​സ്,​​​ജി​ ​ചാ​മ്പ്യ​ൻ​ ​പ​ട്ടം​ ​ഉ​റ​പ്പി​ച്ചു.​ ​പി.​എ​സ്.​ജി​യു​ടെ​ ​മൂ​ന്നാം​ ​കി​ക്കെ​ടു​ത്ത​ ​ന്യൂ​നോ​ ​മെ​ൻ​ഡ​സി​ന്റെ​ ​ഷോ​ട്ട് ​ആ​ഴ്സ​ന​ൽ​ ​ഗോ​ളി​ ​ഡേ​വി​ഡ് ​റാ​യ​ ​സേ​വ് ​ചെ​യ്‌​തെ​ങ്കി​ലും​ ​അ​ഞ്ചാം​ ​കി​ക്ക് ​ഗ​ബ്രി​യേ​ൽ​ ​ന​ഷ്ട​മാ​ക്കി​യ​തോ​ടെ​ ​അ​വ​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​അ​സ്ത​മി​ച്ചു.
നേ​ര​ത്തേ​ ​ക​ളി​ ​തു​ട​ങ്ങി​ ​അ​ഞ്ചാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​കാ​യ് ​ഹാ​വേ​ർ​ട്ട്‌​സി​ലൂ​ടെ​ ​ആ​ഴ്‌​സ​ന​ൽ​ ​ലീ​ഡ് ​നേ​ടി.​ ​ലി​യാ​ൻ​ഡ്രോ​ ​ട്രൊ​സ്സാ​ർ​ഡി​ന്റെ​ ​പാ​സി​ൽ​ ​നി​ന്നാ​ണ് ​ഹാ​വേ​ർ​ട്ട്‌​സി​ന്റെ​ ​ഗോ​ൾ​ ​വ​ന്ന​ത്.​ 64​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്രി​ ​ഗോ​ളാ​ക്കി​ ​ഉ​സ്‌​മ​നെ​ ​ഡെം​ബ​ലെ​യാ​ണ് ​പി.​എ​സ്.​ജി​യ്ക്ക് ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ച​ത്.​ ​ക്വ​റ​സ്ഖേ​ലി​യ​ ​ബോ​ക്സി​ൽ​ ​ഫൗ​ൾ​ചെ​യ്യ​പ്പെ​ട്ട​തി​നാ​ണ് ​വാ​ർ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​പി.​എ​സ്.​ജി​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്റി​ ​ല​ഭി​ച്ച​ത്.​ ​പി​ന്നീ​ട് ​നി​ശ്ചി​ത​ ​സ​മ​യ​ത്തും​ ​എ​ക്‌​സ്ട്രാ​ ​ടൈ​മി​ലും​ ഇ​രു​ടീ​മി​ന്റെ​യും​ ​ഗോ​ളി​നാ​യു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​ഫ​ലം​ ​ക​ണ്ടി​ല്ല.
ഫ്ര​ഞ്ച് ​ലീ​ഗ് 1​ൽ​ ​ചാ​മ്പ്യ​ന്മാ​രാ​യ​തി​ന് ​പി​ന്നാ​ലെ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​സീ​സ​ണി​ലും​ ​പി.​എ​സ്.​ജി​ക്ക് ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​കി​രീ​ടം​ ​നേ​ടാ​നാ​യി.​ ​ആ​ഴ്‌​സ​ന​ൽ​ 22​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഇ​ത്ത​വ​ണ​ ​ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗ് ​ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360