
ഹെയ്തിയെ 1-0ത്തിന് കീഴടക്കിയ സ്കോട്ട്‌ലാൻഡ് ഗ്രൂപ്പ് സിയിൽ ഒന്നാമത്
ബോസ്റ്റൺ : ബ്രസീലും മൊറോക്കോയുമടങ്ങുന്ന സി ഗ്രൂപ്പിൽ ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം സ്കോട്ട്‌ലാൻഡിന്. ബ്രസീൽ - മൊറോക്കോ മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ സ്കോട്ട്‌ലാൻഡ് ഹെയ്തിയെ കീഴടക്കിയതോടെയാണ് അവർ മൂന്ന് പോയിന്റുമായി ഒന്നാമതെത്തിയത്. ബോസ്റ്റണിൽ നടന്ന മത്സരത്തിന്റെ 28-ാം മിനിട്ടിൽ ജോൺ മക്‌ഗിന്നിലൂടെയാണ് സ്കോട്ട്‌ലാൻഡ് വിജയം കണ്ടത്. സ്കോട്ട് ടോം മക്നേയി,ചെ ആദംസ്, ബെൻ ഗാനോൺ ഡോക്ക് എന്നിവരിലൂടെ മത്സരത്തിലുടനീളം ഹെയ്തിയെ വിറപ്പിക്കാൻ സ്കോട്ട്‌ലാൻഡിന് കഴിഞ്ഞിരുന്നു.
36 വർഷത്തിന് ശേഷമാണ് സ്കോട്ട്‌ലാൻഡ് ലോകകപ്പിൽ ഒരു മത്സരത്തിൽ വിജയിക്കുന്നത്.
1990 ലോകകപ്പിൽ സ്വീഡനെതിരെ 2-1നായിരുന്നു സ്കോട്ട്‌ലാൻഡിന്റെ വിജയം.
1998ന് ശേഷം ആദ്യമായാണ് സ്കോട്ട്‌ലാൻഡ് ലോകകപ്പിൽ കളിക്കാനെത്തിയത്.
1974 ന് ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പിനെത്തിയത്. ഇതുവരെ ഒരു ലോകകപ്പ് മത്സരത്തിലും ജയിക്കാൻ ഹെയ്‌തിക്ക് കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |