SignIn
Kerala Kaumudi Online
Thursday, 18 June 2026 4.53 AM IST

ഹായ്ഹാലാൻഡ് നോർവേ

s

ഫോ​ക്സ്ബ​റോ​:​ 28​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ലോ​ക​ക​പ്പി​നെ​ത്തി​യ​ ​നോ​ർ​വേ​ ​ഗം​ഭീ​ര​ ​ജ​യ​ത്തോ​ടെ​ ​തു​ട​ങ്ങി.​ ​ഗ്രൂ​പ്പ് ​ഐ​യി​ലെ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​നോ​ർ​വെ​ ​ഇ​റാ​ഖി​നെ​ ​കീ​ഴ​ട​ക്കി.​ ​സൂ​പ്പ​ർ​ ​താ​രം​ ​ഹാ​ലാൻഡ്് ​ഇ​ര​ട്ട​ഗോ​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ഓ​സ്റ്റി​ഗാ​ർ​ഡ് ​ഒ​രു​ ​ഗോ​ൾ​ ​നേ​ടി.​ ​അ​യ്‌​മെ​നി​ ​ഹു​സൈ​ന്റെ​ ​വ​ക​യാ​യി​ ​സെ​ൽ​ഫ് ​ഗോ​ളും​ ​നോ​ർ​വേ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി.​ ​ഹു​സൈ​ൻ​ ​ത​ന്നെ​യാ​ണ് ​ഇ​റാ​ഖി​ന്റെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ 1986​ന് ​ശേ​ഷ​മാ​ണ് ​ഇ​റാ​ഖ് ​ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്.
83​-ാം​ ​മി​നി​ട്ടി​ൽ​ ​ഹാലാൻഡ് ​ഹാ​ട്രി​ക്കി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും​ ​ഇ​റാ​ഖി​ന്റെ​ ​ഗോ​ളി​ ​ജ​ലാ​ൽ​ ​ഹ​സ​ൻ​ ​വി​ല​ങ്ങ് ​ത​ടി​യാ​യി.​ ​മ​ത്സ​ര​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഇ​റാ​ഖി​ന് ​ന​ല്ല​ ​നീ​ക്ക​ങ്ങ​ൾ​ ​ന​ട​ത്താ​നാ​യെ​ങ്കി​ലും​ ​തു​ട​ർ​ന്ന് ​നോ​ർ​വേ​ ​ക​ളി​യു​ടെ​ ​ക​ടി​ഞ്ഞാ​ൺ​ ​കൈ​ക്ക​ലാ​ക്കി.​ ​പാ​സിം​ഗി​ലും​ ​ഷോ​ട്ടി​ലും​ ​പൊ​സ​ഷ​നി​ലു​മെ​ല്ലാം​ ​നോ​ർ​വേ​യു​ടെ​ ​സ​മ​ഗ്രാ​ധി​പ​ത്യ​മാ​യി​രു​ന്നു.

കിടിലൻ എംബാപ്പെ

ന്യൂയോർക്ക്: നിലവിലെ ലോകചാമ്പ്യൻമാരായി 2002ലെ ലോകകപ്പിനെത്തിയ തങ്ങളെ ഒറ്റഗോളിൽ വീഴ്ത്തിയ സെനഗലിനോട് 24 വർഷത്തിന് ശേഷം പകരം വീട്ടിയിരിക്കുകയാണ് ഫ്രാൻസ്. ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ 3-1നാണ് ഫ്രാൻസ് സെനഗലിനോട് പകരം വീട്ടിയത്. ഇരട്ടഗോളുമായി മിന്നിയ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് അവരുടെ വിജയശില്പി. ബ്രാഡ്‌ലി ബാർകോള ഫ്രാൻസിനായി ഒരു ഗോൾ നേടി. ഇബ്രാഹിം എംബായെ രണ്ടാം പകുതിയുടെ അധിക സമയത്ത് സെനഗലിനായി ഒരു ഗോൾ മടക്കി. പിന്നാലെ എംബാപ്പെ നേടിയ തകർപ്പൻ ലോംഗ് റേഞ്ചർ ഗോൾ ടൂർണമെന്റിലെ തന്നെ ഏറ്രവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

നേരത്തേ നിക്കോളാസ് ജാക്ക്സൺ ഫ്രാൻസിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു.

14-ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. മെസിയെ ലോകകപ്പ് ഗോൾ നേട്ടത്തിൽ മറികടന്നെങ്കിലും പിന്നീട് മെസി വീണ്ടും മുന്നിൽക്കയറി. എംബാപ്പെയുടെ 14 ഗോളുകളിൽ 12ഉം രണ്ടാം പകുതിയിലാണ് നേടിയത്.

15- മേജർ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ എംബാപ്പെയുടെ ഗോൾ നേട്ടം 15ആയി.

58- ഫ്രാൻസിനായി ഏറ്രവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ. ആകെ ഗോൾ 58 ആയി.

5-ഇത് 5-ാം തവണയാണ് എംബാപ്പെ ലോകകപ്പിൽ ഒരു മത്സരത്തിൽ ഒന്നിലധികം ഗോളുകൾ നേടുന്നത്.

18 വയസ്- ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ ആഫ്രിക്കൻ താരമായി എംബായെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360