
മൊണ്ടെറെറി : തന്റെ രണ്ടാമത്തെ കുഞ്ഞ് ഗർഭത്തിലിരിക്കേ മരണപ്പെട്ടതിന്റെ സങ്കടം മാറാതെ കളിക്കളത്തിലിറങ്ങി രാജ്യത്തിനുവേണ്ടി ഗോളടിച്ചിട്ടും തോൽക്കണ്ടിവന്നതിന്റെ ആഘാതത്തിലാണ് ഹോളണ്ട് താരം കോഡി ഗാപ്കോ. കഴിഞ്ഞദിവസമാണ് പങ്കാളിയുടെ ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞ് മരിച്ച വാർത്ത ഗാപ്കോയെത്തേടിയെത്തിയത്. വേണമെങ്കിൽ നാട്ടിലേക്ക് മടങ്ങാൻ കോച്ച് കൂമാൻ ഗാപ്കോയെ അനുവദിച്ചതാണ്. എന്നാൽ രാജ്യത്തിന് വേണ്ടികളിക്കാനായിരുന്നു ലിവർപൂൾ താരമായ ഗാപകോയുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |