SignIn
Kerala Kaumudi Online
Monday, 09 November 2026 12.39 AM IST

സൂപ്പർ ലീഗ് കേരള ഫുട്ബാൾ കൊമ്പൻസിന്റെ നെഞ്ചത്ത് കാലിക്കറ്റിന്റെ ദീപാവലി

slk

തിരുവനന്തപുരം : ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് എഫ്.സിയിൽ നിന്ന് തോൽവി ഏറ്റുവാങ്ങി തിരുവനന്തപുരം കൊമ്പൻസ്.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മഴയുടെ അകമ്പടിയോടെ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ തന്നെ ആതിഥേയരുടെ വലകുലുക്കി കാലിക്കറ്റ് കരുത്തുകാട്ടിയിരുന്നു. മാക്സിമിലാസോ നിക്കോളാസ് മൂസയാണ് കൊമ്പൻസിനെതിരെ കാലിക്കറ്റിന്റെ ആദ്യ ഗോൾ നേടിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ കാലിക്കറ്റ് ലീഡ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ കൊമ്പൻസിന്റെ വലയിൽ അടുത്ത ഗോളും വീണു. ലിയനാഡോ ഡേവിഡ് സാന്റോയാണ് 51-ാം മിനിട്ടിൽ കാലിക്കറ്റിന്റെ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ കെ.ശ്രീരാജാണ് 82-ാം മിനിട്ടിൽ കൊമ്പൻസിനായി ഒരു ഗോൾ തിരിച്ചടിച്ചത്.

കാലിക്കറ്റിന്റെ ഈ സീസണിലെ എട്ട് മത്സരങ്ങളിൽ നിശ്ചിത സമയത്തിനുള്ളിലെ ആറാം വിജയമാണിത്. ഒരു പെനാൽറ്റി ഷൂട്ടൗട്ട് വിജയവും കൂടിച്ചേർത്ത് 20 പോയിന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് സെമിഫൈനൽ ലക്ഷ്യമാക്കി കുതിക്കുകയാണ്. കൊമ്പൻസ് എട്ടുമത്സരങ്ങളിൽ നിന്ന് എട്ടുപോയിന്റുമായി നാലാം സ്ഥാനത്താണ്. സെമിഉറപ്പിക്കണമെങ്കിൽ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചേപറ്റൂ. വെള്ളിയാഴ്ച ഫോഴ്സ കൊച്ചിക്കെതിരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കൊമ്പൻസിന്റെ അടുത്ത മത്സരം.

സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. ഫോട്ടോ : അജയ് മധു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SLK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360