SignIn
Kerala Kaumudi Online
Monday, 09 November 2026 2.01 AM IST

വിടപറഞ്ഞത് കേരള ഫുട്ബാളിലെ ഭായ്

cvk-sreenivasan

മുൻ സന്തോഷ് ട്രോഫി താരം വി.കെ ശ്രീനിവാസന് അന്ത്യാഞ്ജലി

തിരുവനന്തപുരം : കണ്ണൂരുകാരനായിരുന്നിട്ടും തലസ്ഥാനഗരിയിലെ ഫുട്ബാൾ വൃത്തങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കഴിഞ്ഞരാത്രി അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം വി.കെ ശ്രീനിവാസൻ. കളിമികവിനൊപ്പം രാഷ്ട്രീയ പ്രവർത്തനമികവും സാമൂഹ്യബോധവും ഇഴചേർന്ന അപൂർവ്വ പ്രതിഭ. എല്ലാവരെയും ഭായ് എന്ന് അഭിസംബോധന ചെയ്തിരുന്ന അദ്ദേഹം അങ്ങനെ സുഹൃത്തുക്കൾക്ക് ഭായ് ശ്രീനിയായി.

1961ൽ കണ്ണൂർ ലക്കി സ്റ്റാർ ക്ളബിലൂടെയാണ് ശ്രീനി ഫുട്ബാളിലേക്ക് എത്തുന്നത്. 63മുതൽ 68വരെ സ്പിരിറ്റഡ് യൂത്തിനു വേണ്ടി ബൂട്ടുകെട്ടി. 1964ലെ അജ്മീർ ജൂനിയർ നാഷണൽസിൽ കേരളത്തിന്റെ കുപ്പയമണിഞ്ഞു. 68 മുതൽ മൂന്നുവർഷം ഗോവൻ ക്ളബ് സാൽഗോക്കറിൽ.അക്കാലയളവിൽ സന്തോഷ് ട്രോഫിയിൽ ഗോവയെ പ്രതിനിധീകരിച്ചു.1972ലാണ് ടൈറ്റാനിയത്തിലേക്ക് എത്തുന്നത്. 76വരെ ടൈറ്റാനിയത്തിനായി ഫെഡറേഷൻ കപ്പ്,ഡുറണ്ട് കപ്പ്, റോവേഴ്സ് കപ്പ്, ലങ്കയിലെ ധനരാജ കപ്പ് തുടങ്ങിയ തുടങ്ങിയ ടൂർണമെന്റുകളിൽ കളിച്ചു.

70കളിലെയും 80 കളിലെയും കേരളത്തിലെ പ്രധാനടൂർണമെന്റുകളിലെല്ലാം മിന്നിത്തിളങ്ങിയ താരമായിരുന്നു. 1972.74, 76,80 സന്തോഷ് സന്തോഷ്ട്രോഫികളിൽ കേരളത്തിന്റെ കുപ്പായമിട്ടു. കളിക്കളം വിട്ടശേഷം രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായി മാറി. പരുക്കൻ കളിയുടെ പരിസരത്തേക്കുപോലും വരാത്ത ആളായിരുന്നു ശ്രീനിവാസനെന്ന് സുഹൃത്തുകൾ അനുസ്മരിക്കുന്നു. ആ പക്വത ജീവിതത്തിലുടനീളം നിലനിറുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CVK SREENIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360