SignIn
Kerala Kaumudi Online
Monday, 09 November 2026 2.01 AM IST

മെസി​ക്ക് വീണ്ടും ഗോൾഡൻ ബൂട്ട്

messi

മയാമി​: അമേരി​ക്ക മേജർ സോക്കർ ലീഗിൽ ഈ സീസണി​ലും ഏറ്റവും കൂടുതൽ ഗോളുകൾ നേടി​യ കളി​ക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി​. തുടർച്ചയായി രണ്ടാം തവണയാണ് മെസി​ എം.എൽ.എസ്സിലെ ടോപ് സ്‌കോററാകുന്നത്. സീസണിൽ 26 ഗോളുകളാണ് മെസി​യുടെ സമ്പാദ്യം. മെസി​ ടോപ് സ്കോററായെങ്കി​ലും മയാമി​ക്ക് ലീഗ് കി​രീടം നേടാനായി​ല്ല.

കഴിഞ്ഞ സീസണിൽ 29 ഗോളുകളാണ് മെസി​ നേടിയി​രുന്നത്. ഇതോടെ എം.എൽ.എസ് ചരിത്രത്തിൽ തുടർച്ചയായി ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്ന റെക്കാഡ് മെസി​ സ്വന്തം പേരിലാക്കി. എഫ്.സി ഡാലസ് സ്‌ട്രൈക്കർ പീറ്റർ മൂസയാണ് ഗോളടി​യി​ൽ മെസി​ക്ക് പിന്നിൽ. 22 ഗോളുകളാണ് മൂസ അടിച്ചത്. നാഷ്‌വില്ലെയുടെ സാം സറിഡ്ജ് 21 ഗോളുകളോടെ പട്ടികയിൽ മൂന്നാമതെത്തി.

മേജർ സോക്കർ ലീഗിൽ 34 മത്സരങ്ങളിൽ നിന്ന് 16 ജയവും 12 സമനിലയും ആറ് തോൽവിയുമടക്കം 60 പോയി​ന്റുമായാണ് മയാമി രണ്ടാമതെത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 77 പോയന്റുമായി നാഷ്‌വില്ലെ എഫ്.സി ലീഗ് ജേതാക്കളായി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360