SignIn
Kerala Kaumudi Online
Monday, 09 November 2026 12.39 AM IST

മുത്തുസ്വാമി അപ്പാവുവിന് ഉദയകുമാർ പുരസ്കാരം

volleyball

ഡാനിക്കുട്ടി ഡേവിഡ് പുരസ്കാരം പ്രണവ് കെ.ദേവിന്

തിരുവനന്തപുരം : പരേതനായ അന്താരാഷ്ട്ര വോളിബാൾ താരം ഉദയകുമാറിന്റെ പേരിൽ വോളി ഫാമിലി ക്ളബ് ഏർപ്പെടുത്തിയ കായിക പുരസ്കാരം തമിഴ്നാട്ടുകാരനായ അന്താരാഷ്ട്ര താരം മുത്തുസ്വാമി അപ്പാവുവിന്. 50000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പരേതനായ ഡാനിക്കുട്ടി ഡേവിഡിന്റെ പേരിൽ യുവതാരങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡിന് മുൻ ഇന്ത്യൻ താരങ്ങളായ കപിൽ ദേവിന്റേയും രാധികയുടേയും മകനും സായ് ടീം അംഗവുമായ പ്രണവ് കെ.ദേവിനെ തിരഞ്ഞെടുത്തു. ഈമാസം 30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOLLEYBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360