SignIn
Kerala Kaumudi Online
Sunday, 19 July 2026 8.39 AM IST

ലാ ഫിനാൽ

u

അ​ർ​ജ​ന്റീ​ന​യു​ടെ​ ​തു​ട​ർ​ഭ​ര​ണ​മോ...​ ​സ്‌​പെ​യ്‌​നി​ന്റെ​ ​തി​രി​ച്ചു​വ​ര​വോ...​ ​ഫി​ഫ​ ​ലോ​ക​ക​പ്പി​ലെ​ ​പു​തി​യ​ ​ചാ​മ്പ്യ​നാ​രെ​ന്ന​റി​യാ​നു​ള്ള​ ​കാ​ത്ത​രി​പ്പി​ന് ​ഇ​നി​ ​ഒ​രു​ ​പ​ക​ലി​ന്റെ​ ​ദൂ​രം​ ​മാ​ത്രം.​ ​ന്യൂ​യോ​ർ​ക്കി​ലെ​ ​ന്യൂ​ ​ജേ​ഴ്‌​സി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ന് ​രാ​ത്രി​യാ​ണ് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​അ​ർ​ജ​ന്റീ​ന​യും​ ​മു​ൻ​ജേ​താ​ക്ക​ളാ​യ​ ​സ്‌​പെ​യ്‌​നും​ ​മു​ഖാ​മു​ഖം​ ​വ​രു​ന്ന​ ​ഫൈ​ന​ൽ.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​തി​ങ്ക​ളാ​ഴ്‌​ച​ ​പു​ല​ർ​ച്ചെ​ 12.30​നാ​ണ് ​മ​ത്സ​ര​ത്തി​ന്റെ​ ​കി​ക്കോ​ഫ്.​ ​
ആ​ദ്യ​ ​സെ​മി​യി​ൽ​ ​ക​രു​ത്ത​രാ​യ​ ​ഫ്രാ​ൻ​സി​നെ​ 2​-0​ ​ത്തി​ന് ​വീ​ഴ്‌​ത്തി​യാ​ണ് ​സ്‌​പെ​യ്‌​ൻ​ 16​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഫൈ​ന​ലു​റ​പ്പി​ച്ച​ത്.​ ​ര​ണ്ടാം​ ​സെ​മി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​ ​പി​ന്നി​ൽ​നി​ന്ന് ​പൊ​രു​തി​ക്ക​യ​റി​ ​അ​വ​സാ​ന​നി​മി​ഷ​ത്തെ​ ​മി​ക​വി​ൽ​ 2​-1​ന് ​ജയിച്ചാണ് അ​ർ​ജ​ന്റീ​ന​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ന് ​ടി​ക്ക​റ്റെ​ടു​ത്ത​ത്.​ ​ഇ​തി​ഹാ​സ​ ​നാ​യ​ക​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​ചി​റ​കി​ലേ​റി​യാ​ണ് ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​സ്വ​പ്‌​ന​ക്കു​തി​പ്പ്.​ 8​ ​ഗോ​ളും​ 4​ ​അ​സി​സ്റ്റു​മാ​യി​ ​ഗോ​ൾ​ഡ​ൻ​ ​ബോ​ൾ,​ ​ഗോ​ൾ​ഡ​ൻ​ ​ബൂ​ട്ട് ​പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള​ ​പ​രി​ഗ​ണ​ന​യി​ൽ​ ​മു​ൻ​പ​ന്തി​യി​ലു​ള്ള​ ​മെ​സി​ ​ഫൈ​ന​ലി​ലും​ ​മി​ക​വ് ​തു​ട​ർ​ന്നാ​ൽ​ ​കാ​ര്യ​ങ്ങൾഅ​ർ​ജ​ന്റീ​ന​യ്ക്ക് ​അ​നു​കൂ​ല​മാ​കും.​
​മ​റു​വ​ശ​ത്ത് ​ഇ​ത്ത​വ​ണ​ ​ക​ളി​ച്ച​ 7​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ആ​റി​ലും​ ​ക്ലീ​ൻ​ ​ഷീ​റ്റു​ള്ള​ ​ഗോളി ഉ​നെ​ ​സി​മോ​ണി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ്‌​പെ​യ്‌നി​ന്റെ​ ​പി​ൻ​നി​ര​ ​ഈ​ ​ലോ​ക​ക​പ്പി​ൽ​ ​ആ​കെ​ ​വ​ഴ​ങ്ങി​യ​ത് ​ഒ​രു​ ​ഗോ​ളാ​ണ്.​ ​സെ​മി​യി​ൽ​ ​സാ​ക്ഷാ​ൽ​ ​കി​ലി​യ​ൻ​ ​എം​ബാ​പ്പെ​യും​ ​ഡെം​ബ​ലെ​യും​ ​ഒ​ലി​സെ​യും​ ​ബാ​ർ​ക്കോ​ള​യു​മെ​ല്ലാം​ ​അ​ണി​നി​ര​ന്ന​ ​ഫ്രാ​ൻ​സി​നെ​ ​അ​വ​ർ​ ​സ​മ​ർ​ത്ഥ​മാ​യി​ ​പി​ടി​ച്ചു​ ​കെ​ട്ടി​യി​രു​ന്നു.​ ​പ്ര​തി​രോ​ധ​ത്തി​ലും​ ​ആ​ക്ര​ണ​ത്തി​ലും​ ​ഒ​രു​ ​പോ​ലെ​നി​റ​ഞ്ഞാ​ടി​യ​ ​സെ​മി​യി​ലെ​ ​മി​ക​വ് ​തു​ട​ർ​ന്നാ​ൽ​ ​ഫൈ​ന​ലി​ലും​ ​സ്പാനിഷ് പടയ്ക്ക് പ്ര​ശ്ന​മു​ണ്ടാ​കി​ല്ല.

അർജന്റീനയും സ്‌പെയ്‌നും തമ്മിൽ

ഇരുടീമുകളും തമ്മിൽ കളത്തിനു പുറത്തോ അകത്തോ ബദ്ധശത്രുതയൊന്നുമില്ല. അർജന്റീനയുടെ പലതാരങ്ങളും സ്പാനിഷ് ലാലിഗ ക്ലബുകളിൽ കളിക്കുന്നവരുമാണ്. മെസിയും റോഡ്രിഗോ ഡി പോലും ഉൾപ്പെടെയുള്ളവർ മുൻ ലാലിഗ താരങ്ങളുമാണ്.

ലോകകപ്പിൽൽ 60 വർഷങ്ങൾക്ക് മുൻപ് 1966ൽ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമാണ് അർജന്റീനയും സ്‌പെയിനും ഏറ്റുമുട്ടിയത്. ആമത്സരത്തിൽ അർജന്റീന 2-1ന് ജയിച്ചു. 2018മാർച്ചിൽ നടന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി ഇരുടീമും മുഖാമുഖം വന്നത്. ആ മത്സരത്തിൽ സ്‌പെയ്ൻ 6-1ന് ജയിച്ചു. ഇതുവരെ നേർക്കുനേർ ഏറ്രുമുട്ടിയ 14 മത്സരങ്ങളിൽ 6 ജയം വീതം ഇരുടീമും നേടി. 2 എണ്ണം സമനിലയായി.

ക​രു​ത്ത്-
ല​യ​ണ​ൽ​ ​മെ​സി​-​ ​ഇ​തി​ഹാ​സ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​സാ​ന്നി​ധ്യം.​ ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​മ​ത്സ​ര​ഗ​തി​ ​മാ​റ്റി​മ​റി​ക്കാ​നും,​ ​ഗോ​ളു​ക​ൾ​ ​സൃ​ഷ്ടി​ക്കാ​നും​ ​മെ​സി​ക്ക് ​പ്ര​ത്യേ​ക​ ​ക​ഴി​വു​ണ്ട്.​ ​മെ​സി​ക്കൊ​പ്പം​ ​ഒ​രേ​ ​മ​ന​സോ​ടെ​ ​പൊ​രു​തു​ന്ന​ ​സ​ഹ​താ​ര​ങ്ങ​ളു​ടെ​ ​കെ​ട്ടു​റ​പ്പ്,
അ​ക്ര​മ​ണം​-​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ളു​ക​ൾ​ ​അ​ടി​ച്ചു​കൂ​ട്ടി​യ​ ​ടീ​മു​ക​ളി​ലൊ​ന്നാ​ണ് ​അ​ർ​ജ​ന്റീ​ന.​ ​മെ​സി​ക്കൊ​പ്പം​ ​അ​ൽ​വാ​ര​സ്,​ ​മാ​ർ​ട്ടി​ന​സ് ​തു​ട​ങ്ങി​യ​വ​രും​ ​ഫോ​മി​ലാ​ണ്.
മ​ദ്ധ്യ​നി​ര​യു​ടെ​ ​ഒ​ത്തി​ണ​ക്കം​:​ ​എ​ൻ​സോ​ ​ഫെ​ർ​ണാ​ണ്ട​സ്,​ ​അ​ല​ക്സി​സ് ​മക് ​അ​ലി​സ്റ്റ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​മ​ധ്യ​നി​ര​ ​ക​ളി​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​മി​ടു​ക്ക​രാ​ണ്.​ ​പ​ര​ഡേ​സ് ,​ഡി​ ​പോ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​കേ​റി​യും​ ​ഇ​റ​ങ്ങി​യും​ ​ക​ളി​ക്കാ​ൻ​ ​മി​ടു​ക്ക​‌​ർ.
സൂ​പ്പ​ർ​ ​ഗോ​ളി​-​ ​എ​മി​ലി​യാ​നോ​ ​മാ​ർ​ട്ടി​ന​സ് ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടു​ക​ളി​ലും​ ​സ​മ്മ​ർ​ദ്ദ​ ​ഘ​ട്ട​ങ്ങ​ളി​ലും​ ​ടീ​മി​ന്റെ​ ​വ​ലി​യ​ ​ശ​ക്തി​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ 2022​ലേ​പ്പോ​ലെ​ ​മി​ന്നും​ ​പ്ര​ക​ട​നം​ ​വ​ന്നി​ട്ടി​ല്ല.​ ​​ബി​ഗ് ​മാ​ച്ച് ​പ്ലെ​യ​റാ​യ​ ​എ​മി​ ​എ​പ്പോ​ഴും​ ​അ​പ​ക​ട​കാ​രി​ ​ത​ന്നെ.
കു​റ​വ്
പ്ര​തി​രോ​ധ​ത്തി​ലെ​ ​പി​ഴ​വു​ക​ൾ​-​ ​പ്ര​തി​രോ​ധ​ ​നി​ര​യി​ലെ​ ​പി​ഴ​വു​ക​ളാ​ണ് ​പ്ര​ധാ​ന​ ​ത​ല​വേ​ദ​ന.​ ​ഹൈ​ബോ​ളു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​തെ​റ്റുക​ൾ​വ​രു​ത്തു​ന്നു.​ ​​ ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​പ​ത​റാ​റു​ണ്ട്.
മെ​സി​യി​ൽ​ ​അ​മി​താ​ശ്ര​യം​-​ ​ല​യ​ണ​ൽ​ ​മെ​സി​യ്ക്ക് ​പൂ​ർ​ണ്ണ​മാ​യി​ ​പൂ​ട്ടി​ടാ​ൻ​ ​എ​തി​രാ​ളി​ക​ൾ​ക്ക് ​ക​ഴി​ഞ്ഞാ​ൽ​ ​ടീ​മി​ന്റെ​ ​ഒ​ഴു​ക്ക് ​ന​ഷ്ട​പ്പെ​ടാ​റു​ണ്ട്.


സ്‌​ക​ലോ​ണി
അർജന്റൈൻ​ കോ​ച്ച്

എ​തി​രാ​ളി​ക​ളു​ടെ​ ​ക​രു​ത്തി​ന​നു​സ​രി​ച്ച് ​ഫോ​ർ​മേ​ഷ​നു​ക​ൾ​ ​(4​-3​-3,​ 5​-3​-2​ ​അ​ല്ലെ​ങ്കി​ൽ​ 4​-4​-2​)​ ​മാ​റ്റാ​ൻ​ ​സ്ക​ലോ​ണി​ക്ക് ​പ്ര​ത്യേ​ക​ ​ക​ഴി​വു​ണ്ട്.
പ​ന്ത് ​കൈ​വ​ശം​ ​വെ​ച്ച് ​ക​ളി​ക്കു​ന്ന​തി​നൊ​പ്പം​ ​ക​ളി​യി​ലെ​ ​വേ​ഗ​ത​ ​നി​യ​ന്ത്രി​ക്കാ​നും​ ​എ​ൻ​സോ​ ​ഫെ​ർ​ണാ​ണ്ട​സ്,​ ​അ​ല​ക്സി​സ് ​മാ​ക് ​അ​ലി​സ്റ്റ​ർ​ ​തു​ട​ങ്ങി​യ​ ​മി​ഡ്ഫീ​ൽ​ഡ​ർ​മാ​രെ​ ​കൃ​ത്യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്നു.
മെ​സി​ക്ക് ​പൂ​ർ​ണ്ണ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ക​യും,​ ​ബാ​ക്കി​ ​താ​ര​ങ്ങ​ൾ​ ​മെ​സ്സി​ക്കാ​യി​ ​പ്ര​തി​രോ​ധ​ത്തി​ലും​ ​പ​ന്ത് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ലും​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​രീ​തി​യാ​ണ് ​അ​ർ​ജ​ന്റീ​ന​യു​ടേ​ത്.

ക​രു​ത്ത്
ബോ​ൾ​ ​പൊ​സ​ഷ​ൻ​-​ ​പ​ന്ത് ​പ​ര​മാ​വ​ധി​ ​കൈ​വ​ശം​ ​വെ​ച്ച് ​ക​ളി​ക്കു​ന്ന​തി​ൽ​ ​സ്‌​പെ​യ്ൻ​ ​അ​ഗ്ര​ഗ​ണ്യ​രാ​ണ്.​ ​ഇ​ത് ​എ​തി​രാ​ളി​ക​ളെ​ ​വേ​ഗ​ത്തി​ൽ​ ​ത​ള​ർ​ത്തു​ന്നു.​അ​വ​രു​ടെ​ ​ടി​ക്കി​-​ടാ​ക്ക​ ​ശൈ​ലി​ ​സെ​മി​യി​ൽ​ ​ഫ്രാ​ൻ​സി​നെ​തി​രെ​ ​വ​ൻ​ ​വി​ജ​യ​മാ​യി.
സൂ​പ്പ​ർ​ ​യു​വ​താ​ര​ങ്ങ​ൾ​-​ ​ലാ​മി​ൻ​ ​യ​മാ​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​യു​വ​താ​ര​ങ്ങ​ൾ​ ​അ​സാ​ധാ​ര​ണ​ ​വേ​ഗ​ത​യും​ ​ഡ്രി​ബ്ലിം​ഗ് ​മി​ക​വും​ ​പു​റ​ത്തെ​ടു​ക്കു​ന്നു,​​​യു​വ​ത​ര​ങ്ങ​ളെ​ല്ലാം​ ​മി​ക​ച്ച​ഫോ​മി​ൽ.
പ്ര​തി​രോ​ധ​ ​കോ​ട്ട​-​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഏ​റ്റ​വും​ ​കു​റ​വ് ​ഗോ​ളു​ക​ൾ​ ​വ​ഴ​ങ്ങി​യ​ ​ടീ​മു​ക​ളി​ൽ​ ​ഒ​ന്നാ​ണ് ​സ്പെ​യ്ൻ.​ ​പ്ര​തി​രോ​ധ​ ​കോ​ട്ട​ ​ത​ക​ർ​ക്കു​ക​ ​എ​തി​രാ​ളി​ക​ൾ​ക്ക് ​പ്ര​യാ​സ​മാ​ണ്.
റൊ​ഡ്രി​-​ ​മ​ധ്യ​നി​ര​യി​ൽ​ ​ക​യ​റി​യും​ ​ഇ​റ​ങ്ങി​യും​ ​ക​ളി​ക്കു​ന്ന​ ​നാ​യ​ക​ൻ​ ​റൊ​ഡ്രി​യു​ടെ​ ​സാ​ന്നി​ധ്യം​ ​ടീ​മി​ന് ​വ​ലി​യ​ ​മു​ത​ൽ​ക്കൂ​ട്ടാ​ണ്
കു​റ​വ്
ഫി​നി​ഷിം​ഗ്-​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും,​ ​അ​ത് ​ഗോ​ളാ​ക്കി​ ​മാ​റ്റു​ന്ന​തി​ൽ​ ​പ​ല​പ്പോ​ഴും​ ​സ്പെ​യ്​ൻ​ ​താ​ര​ങ്ങ​ൾ​ ​പ​രാ​ജ​യ​പ്പെ​ടാ​റു​ണ്ട്.
പ​രി​ച​യ​ക്കു​റ​വ് ​-​വ​ലി​യ​ ​ഫൈ​ന​ലു​ക​ൾ​ ​ജ​യി​ച്ചു​ ​പ​രി​ച​യ​മു​ള്ള​ ​താ​ര​ങ്ങ​ൾ​ ​അ​ർ​ജ​ന്റീ​ന​യ്ക്കൊ​പ്പ​മു​ള്ള​പ്പോ​ൾ,​ ​സ്പാ​‌​നി​ഷ് ​താ​ര​ങ്ങ​ൾ​ക്ക് ​ആ​ ​സ​മ്മ​ർ​ദ്ദം​ ​അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ട്.


ഫ്യു​യ​ന്റെ
സ്പാ​നി​ഷ് ​കോ​ച്ച്

പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​ടി​ക്കി​-​ടാ​ക്ക​ ​ ​ശൈ​ലി​യി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി,​ ​കൂ​ടു​ത​ൽ​ ​വേ​ഗ​വും​ ​ലം​ബ​വു​മാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ​ഡി​ ​ലാ​ ​ഫ്യു​യ​ന്റെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​
ല​മീ​ൻ​ ​യ​മാ​ൽ​ ​പോ​ലെ​യു​ള്ള​ ​യു​വ​താ​ര​ങ്ങ​ൾ​ക്ക് ​വി​ങ്ങു​ക​ളി​ൽ​ ​പൂ​ർ​ണ്ണ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ക​യും,​ ​വേ​ഗ​ത​യേ​റി​യ​ ​പാ​സു​ക​ളി​ലൂ​ടെ​ ​ബോ​ക്സി​ലേ​ക്ക് ​അ​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.
ഉ​യ​ർ​ന്ന​ ​ലൈ​ൻ​ ​പ്ര​തി​രോ​ധ​വും​ ​പ​ന്ത് ​ന​ഷ്ട​പ്പെ​ടു​മ്പോ​ൾ​ ​ത​ന്നെ​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​യു​ള്ള​ ​ശ​ക്ത​മാ​യ​ ​പ്ര​സ്സിം​ഗും​ ​ആ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ത​ന്ത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360