
കാർഡിഫ് : ട്വന്റി-20കളിലെ തുടർപരാജയത്തിന് ശേഷം ഇംഗ്ളണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ജയിച്ചിരുന്ന ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ തോൽവി.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 44 ഓവറിൽ 233ന് ആൾഔട്ടാ യപ്പോൾ ഇംഗ്ളണ്ട് 44.1 ഓവറിൽ വിജയിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര 1-1ന് സമനിലയിലായി. അവസാന ഏകദിനം ഞായറാഴ്ച നടക്കും.
അർദ്ധസെഞ്ച്വറികൾ നേടിയ മുൻ നായകൻ വിരാട് കൊഹ്‌ലിയും (65), ഉപനായകൻ ശ്രേയസ് അയ്യരുമാണ് (66) ഇന്ത്യെ 233ൽ എത്തിച്ചത്. രോഹിത് ശർമ്മയും (26), ശുഭ്മാൻ ഗില്ലും (31) ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 44 റൺസ് കൂട്ടിച്ചേർത്തു.ഗിൽ മടങ്ങിയ ശേഷം രോഹിതും കൊഹ്‌ലിയും ചേർന്ന് 60 റൺസാണ് നേടിയത്.ഇഷാൻ കിഷൻ (1) മടങ്ങിയശേഷം ശ്രേയസും വിരാടും ചേർന്ന് നാലാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു.വിരാടിന് പിന്നാലെ വാഷിംഗ്ടൺ സുന്ദർ (2),അക്ഷർ പട്ടേൽ (1), ശിവം ദുബെ(0) എന്നിവരെ പെട്ടെന്ന് നഷ്ടമായി.മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനായി ജോറൂട്ട് 99 റൺസുമായി പുറത്താകാതെ നിന്ന് വിജയത്തിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |