SignIn
Kerala Kaumudi Online
Sunday, 02 August 2026 3.48 AM IST

കോമൺവെൽത്ത് ഗെയിംസ് : ജൂഡോ പൊന്നണിഞ്ഞ് അസ്‌മിത, ഹർഷ് സിംഗ്

READ ENGLISH VERSION

s
ജൂഡോയിൽ വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ അസ്‌മിത ഡേ

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ പൊൻതിളക്കവുമായി ഇന്ത്യ. ഇന്നലെ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ അസ്‌മിത ഡേയും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഹർഷ് സിംഗും സ്വർണം നേടി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ യാമിനി മൗര്യയും ഫൈനലിലെത്തിയിട്ടുണ്ട്.

ഫൈനലിൽ കാനഡയുടെ ഹെയ്തി ക്വാച്ചിനെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2-1ന് കീഴടക്കിയാണ് അസ്‌മിതയുടെ സ്വർണനേട്ടം. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഒരിന്ത്യൻ താരത്തിന്റെ ആദ്യ സ്വർണ നേട്ടമാണ് അസ്‌മിത സ്വന്തമാക്കിയത്. ഫൈനലിൽ ഓസ്ട്രേലിയയുടെ ജോഷ്വ കാറ്റ്‌സിനെ വീഴ്‌ത്തിയാണ് ഹർഷിന്റെ പൊൻനേട്ടം. 10-0ത്തിനാണ് ഫൈനലിൽ ഹർഷിന്റെ ജയം.

ബോക്സിംഗിൽ ഇന്നലെ ഇന്ത്യയ്ക്ക് പത്ത് സെമിഫൈനലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മത്സരം പൂർത്തിയായ ആദ്യ അഞ്ച് പോരാട്ടങ്ങളിലും വിജയിച്ച് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ കടന്നു. ഇന്നാണ് ഫൈനൽ.

സീമയ്ക്ക് വെങ്കലം

വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമ കളിരാംന വെങ്കലം നേടി. 58.65 മീറ്റർ ദൂരത്തേയ്ക്ക് ഡിസ്ക് എറിഞ്ഞിട്ടാണ് പി എച്ച്‌ഡിക്കാരിയും 4 വയസുള്ള കുട്ടിയുടെ മാതാവുമായ സീമ വെങ്കലം സ്വന്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360