SignIn
Kerala Kaumudi Online
Friday, 14 August 2026 12.16 AM IST

വേദന മനസിലൊതുക്കി മെസി തിരിച്ചെത്തി

messi

ഫ്‌ളോറിഡ: പിതാവ് ജോർജ് മെസിയുടെ വിയോഗത്തിനു ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി ലയണൽ മെസി. ഫുട്ബാ ളിൽ നിന്ന് കുറച്ചുനാളേക്ക് ബ്രേക്ക് എടുക്കുമെന്നും വിരമിക്കുമെന്നുമൊക്കെ വാർത്തകൾ പരന്നിരുന്നുവെങ്കിലും പിതാവിന്റെ സംസ്കാരം കഴിഞ്ഞ് നാലാം നാൾ മെസി അമേരിക്കൻ ക്ളബ് മയാമി എഫ്.സിക്കുവേണ്ടി കളത്തിലിറങ്ങി. ലിയോണിനെതിരേ നടന്ന ലീഗ് കപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെസി കളത്തിലെത്തിയപ്പോൾ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്.എന്നാൽ മെസിയുടെ വരവ് ഇന്റർ മയാമിയെ തോൽവിയിൽ നിന്ന് രക്ഷിച്ചില്ല. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് ലിയോൺ ഇന്റർ മയാമിയെ കീഴടക്കി. മെസ്സിയുടെ അഭാവത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മോണ്ടെറിയോടും മയാമി പരാജയപ്പെട്ടിരുന്നു. ഇതോടെ ടീം ടൂർണമെന്റിൽ നിന്ന് പുറത്തായി.

പിതാവിന്റെ അഭാവത്തിൽ എങ്ങനെ മുന്നോട്ടുനീങ്ങുമെന്ന് തനിക്കറിയില്ലെന്ന് മെസി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതോടെയാണ് വിരമിക്കൽ വാർത്തകൾ പ്രചരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360