ന്യൂഡൽഹി: ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ വൃന്ദാവനിലെ ആശ്രമം സന്ദർശിക്കാൻ കോടികൾ കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ വക്താവ്. ആരോപണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വക്താവ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
'വിരാട് കൊഹ്‌ലിയെക്കുറിച്ച് ഫലാഹാരി മഹാരാജ് ദിനേശ് ശർമ്മ നടത്തിയ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റുമാണ്. കൊഹ്‌ലി പ്രേമാനന്ദ് മഹാരാജ് ജിയെ സന്ദർശിക്കുന്നത് ആഴമായ വിശ്വാസവും ബഹുമാനവും കൊണ്ടാണ്. ഈ അവകാശവാദങ്ങളെ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. ഇത്തരം പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുൻപായി വസ്തുതകൾ പരിശോധിച്ച് ഉറപ്പുവരുത്താനും, ഉത്തരവാദിത്തത്തോടെ വാർത്തകൾ കൈകാര്യം ചെയ്യാനും മാദ്ധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു'- എന്നാണ് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്.
ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് എന്ന സംഘടനയുടെ പ്രസിഡന്റായ ഫലാഹാരി മഹാരാജ് എന്നറിയപ്പെടുന്ന ദിനേശ് ശർമ്മയാണ് കൊഹ്‌ലിക്കെതിരെ ആരോപണം ഉന്നയിച്ചത്. പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിലേക്ക് കൊഹ്‌ലിയെ എത്തിക്കുന്നതിനായി അഞ്ച് കോടി രൂപ ചെലവഴിച്ചെന്നായിരുന്നു ആരോപണം. കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശർമയും പ്രേമാനന്ദ് മഹാരാജിന്റെ രാധാ കേളി കുഞ്ച് ആശ്രമത്തിലെ സ്ഥിരം സന്ദർശകരാണ്. 2023ലാണ് ഇരുവരും ആദ്യമായി ആശ്രമത്തിലെത്തിയത്. പിന്നീട് പലതവണ ഇരുവരും ആശ്രമത്തിലെത്തിയിരുന്നു.
Virat Kohli's spokesperson has strongly denied allegations that the cricketer received five crore rupees to visit spiritual leader Premanand Maharaj's ashram in Vrindavan. The spokesperson stated that claims made by Dinesh Sharma, known as Falahari Maharaj, are "completely false and baseless," emphasizing Kohli visits the ashram due to "deep faith and respect."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |