SignIn
Kerala Kaumudi Online
Friday, 09 October 2026 4.34 PM IST

കൊഹ്‌ലി മുതൽ പന്ത് വരെ; താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ബിസിസിഐ ചെലവാക്കുന്നത് ചില്ലറയല്ല

rohit-sharma-and-kohli-
രോഹിത് ശർമ,​ വിരാട് കൊഹ്‌ലി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങൾ തുടർച്ചയായി പരിക്ക് മൂലം പുറത്താകുന്നത് ബിസിസിഐക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് കഴിഞ്ഞ ഒരു വർഷത്തിനിടെ 32 പ്രമുഖ പുരുഷ ക്രിക്കറ്റ് താരങ്ങൾക്കാണ് ചികിത്സ നൽകിയത്. ചികിത്സയ്ക്കായി സെന്റർ ഓഫ് എക്സലൻസിന്റെ നടപ്പുസാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 127 കോടി രൂപയായി ഉയർത്തിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം സെന്റർ ഓഫ് എക്സലൻസിന്റെ ചെലവ് 92 കോടി രൂപയായിരുന്നു. 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് 127 കോടി രൂപയായി ഉയർത്തി. ഇതോടെ ഏകദേശം 35 കോടി രൂപയുടെ വ‌ർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. താരങ്ങളുടെ പരിക്കുകൾ കൈകാര്യം ചെയ്യുന്നതിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് തുക വ‌ർദ്ധിപ്പിച്ചിരിക്കുന്നത്.

വിരാട് കൊഹ്‌ലി, രോഹിത് ശർമ തുടങ്ങിയ പ്രമുഖ താരങ്ങളും കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സ തേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരും പരിക്കുകളുമായി സെന്റർ ഓഫ് എക്സലൻസിലെത്തിയിരുന്നു. കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിൽ നടന്ന ടെസ്റ്റിനിടെ കാലിന് ഒടിവേറ്റ ഋഷഭ് പന്തിന്റെ പരിക്കാണ് പ്രധാന കേസായി റിപ്പോർട്ടിൽ പറയുന്നത്.

തുടർച്ചയായ പരിക്കുകൾ ഇന്ത്യൻ ടീമംഗങ്ങളുടെ തിരഞ്ഞെടുപ്പിനെയും പരമ്പരകൾക്കിടയിലെ താരങ്ങളുടെ ലഭ്യതയെയും പ്രതികൂലമായാണ് ബാധിക്കുന്നത്. താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ നിലവിലെ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന ചർച്ചയും ശക്തമാണ്.

English Summary

BCCI is deeply concerned by the recurring injuries to prominent Indian cricketers, including Virat Kohli and Rohit Sharma. The Board's Center of Excellence treated 32 male players in the last year, prompting a budget increase to ₹127 crore for the 2026-27 financial year. This surge aims to strengthen treatment and rehabilitation facilities, addressing significant impacts on team selection and player availability.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BCCI INJURY CRISIS, VIRAT KOHLI, ROHIT SHARMA, JASPRIT BUMRAH, BCCI MEDICAL BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360