
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ആഴ്സനലിനും ഗംഭീര വിജയങ്ങൾ. ബാഴ്സലോണ ഗലതസരയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തത്. സ്പാനിഷ് ലാലിഗയിൽ വിജയക്കുതിപ്പ് തുടരുന്ന ബാഴ്സയെ പിടിച്ചുകെട്ടാൻ ഗലതസരെയ്ക്കുമായില്ല.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നാലാ ഗോളുകൾ തിരിച്ചടിച്ച് ബാഴ്സ കളിപിടിച്ചത്. 28-ാം മിനിട്ടിൽ ബത്രക്കോവിലൂടെ ഗലതസരെ ലീഡെടുത്തു. പിന്നാലെ ഗലതസരെയുടെ ബാരിസ് അൽപെയർ യിൽമാസ് ബാഴ്സയുടെ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടു. 43-ാം മിനിട്ടിൽ ജാവോ കാൺസെലയിലൂടെ ബാഴ്സ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 50-ാം മിനിട്ടിൽ ഫെർമിൻ ലോപസും 53-ാം മിനിട്ടിൽ ഗോർഡോനും 65-ാം മിനിട്ടിൽ അഡേയെമിയും നേടിയ ഗോളുകളിലൂടെ ബാഴ്സ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഗോളടിച്ചില്ലെങ്കിലും അസിസ്റ്റുൾപ്പെടെ മിന്നും പ്രകടനം പുറത്തെടുത്ത ലമീൻ യമാൽ ബാഴ്സയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഗ്ലാമർ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0ത്തിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തിയത്. ബാരോസും ലൂക്ക്മാനുമാണ് സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോയി സ്കോർ ചെയ്തത്. 74-ാം മിനിട്ടിൽ ലെനി യോറോ ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് യുണൈര്റഡ് മത്സരം പൂർത്തിയാക്കിയത്.
ആഴ്സനൽ സ്വന്തം മൈതാനത്ത് 3-0ത്തിന് ലില്ലെയെ തോൽപ്പിച്ചു, ടിംബറും ഇസെയും സക്കയുമാണ് ആഴ്സനലിന്റെ സ്കോറർമാർ.
7 ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ഇന്റർ മിലാനെ അട്ടിമറിച്ച് ക്ലബ് ബ്രൂഗ് അദ്ഭുത വിജയം നേടി.
നോർവീജിയൻ ക്ലബ് വൈക്കിംഗ് എഫ്.കെ 90-ാം മിനിട്ടിൽ നേടിയ ഗോളിൽ ജർമന വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ 3-3ന് സമനിലയിൽ പിടിച്ചു. വിയ്യാറയൽ നാപ്പൊളിയെ 3-1നും ലെയ്പ്സിംഗ് 1-0ത്തിന് പി.എസ്.വിയെയും സ്പോർട്ടിംഗ് 2-0ത്തിന് ലെൻസിനെയും കീഴടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |