SignIn
Kerala Kaumudi Online
Thursday, 15 October 2026 4.41 AM IST

ഹോപ്പ്,​ പോൾ പൊളി

w

നാലാം ട്വന്റി-20യിൽ വെസ്റ്റിൻഡീസിന് ജയം,​ ഷായ് ഹോപ്പിന് സെഞ്ച്വറി,​ കീമോ പോളിന് 5 വിക്കറ്റ്

ഹൈ​ദ​രാ​ബാ​ദ്:​ നിർണായകമായ നാലാം മത്സരത്തിൽ 24 റൺസിന്റെ ജയം നേടി ട്വന്റി-20 പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി വെസ്റ്രിൻഡീസ് (2-2)​. ഇരുടീമും രണ്ട് മത്സരംവീതം ജയിച്ചതിനാൽ പരമ്പരയിലെ അഞ്ചാം മത്സരം ഫൈനലായി മാറി. ശനിയാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം മത്സരത്തിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം,​

ഇന്നലെ ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയം വേദിയായ നാലാം മത്സരത്തിൽ​ ​ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​വെ​സ്റ്റി​ൻ​ഡീ​സ് ​ക്യാ​പ്ട​ൻ​ ​ഷാ​യ് ​ഹോ​പ്പി​ന്റെ​ ​വെ​ടി​ക്കെ​ട്ട് ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ 3​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 247​റ​ൺ​സെ​ടു​ത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ 10 വിക്കറ്റിന് 223 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ബാറ്രിംഗിനിടെ പരിക്കേറ്റ അർഷ്ദീപ് സിംഗ് റിട്ടയേർഡ് ഹർട്ടായതോടെയാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് തിരശീല വീണത്.

ഫൈവ് സ്റ്റാർ പോൾ

ഇന്ത്യയ്‌ക്കായി ​മ​ല​യാ​ളി​ ​ഓ​പ്പ​ണ​ർ​ ​സ​‌​ഞ്ജു​ ​സാം​സ​ൺ​ ​(23​ ​പ​ന്തി​ൽ​ 56​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​നേ​ടി. സഞ്ജുവിനെക്കൂടാതെ തിലക് വർമ്മ (25 പന്തിൽ 43)​,​ നിതീഷ് കുമാർ റെഡ്ഡി (20 പന്തിൽ 41)​ എന്നിവരും പൊരുതി നോക്കി. അഭിഷേക് ശർമ്മ (24 പന്തിൽ 29)​ ഭേദപ്പെട്ട പ്രകടനം നടത്തി. 5 വിക്കറ്റ് വീഴ്ത്തിയ കീമോ പോളാണ് ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രതിസന്ധിയിലാക്കിയത്. അടിച്ചു തകർക്കുകയായിരുന്ന സഞ്ജുവിനെയും പകരമെത്തിയ ഇഷാൻ കിഷനെയും തന്റെ ആദ്യ ഓവറിൽ (ഇന്ത്യൻ ഇന്നിംഗ്സിലെ 5-ാം ഓവർ)​ തന്നെ മടക്കി പോൾ വിൻഡീസിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു.

വാട്ട് എ ഹോപ്പ്
ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്‌​ട​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​ ​ബാ​റ്രിം​ഗി​ന് ​അ​യ​യ്‌​ക്കു​ക​യാ​യി​രു​ന്നു.​ ​റ​ണ്ണൊ​ഴു​കും​ ​പി​ച്ചി​ൽ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​വി​ൻ​ഡീ​സ് ​ബാ​റ്റ​ർ​മാ​ർ​ ​അ​ടി​തു​ട​ങ്ങി.​ 50​ ​പ​ന്തി​ൽ​ 4​ ​ഫോ​റും​ 9​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 102​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ഷാ​യ് ​ഹോ​പ്പാ​ണ് ​പ​തി​വു​പോ​ലെ​ ​വി​ൻ​ഡീ​സ് ​ഇ​ന്നിം​ഗ്‌​സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​നി​തീ​ഷ് ​കു​മാ​ർ​ ​എ​റി​ഞ്ഞ​ ​വി​ൻ​ഡീ​സ് ​ഇ​ന്നിം​ഗ്‌​സി​ലെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​പ​ന്തു​ക​ളും​ ​സി​ക്സി​ന് ​പ​റ​ത്തി​യാ​ണ് ​ഹോ​പ്പ് ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​സെ​ഞ്ച്വ​റി​ ​അ​ടി​ച്ച​ത്.​ ​റു​ഥ​ർ​ഫോ​ർ​ഡ് 26​ ​പ​ന്തി​ൽ​ 49​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ജൂ​വ​ൽ​ ​ആ​ൻ​ഡ്രു​ ​(16​ ​പ​ന്തി​ൽ​ 21​)​​,​​​ ​ഹെ​റ്ര്‌​മേ​യ​ർ​ ​(12​ ​പ​ന്തി​ൽ​ 33​)​​,​​​ ​റോ​‌​വ്‌​മാ​ൻ​ ​പ​വ​ൽ​ ​(17​പ​ന്തി​ൽ​ 24​)​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഇ​ന്ന​ലെ​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​മ​റ്ര് ​വി​ൻ​ഡീ​സ് ​ബാ​റ്ര​ർ​മാ​രു​ടെ​ ​പ്ര​ക​ട​ന​ങ്ങ​ൾ.​ ​ഹോ​പ്പും​ ​ആ​ൻ​ഡ്രു​വും​ ​ചേ​ർ​ന്ന് 4.2​ ​ഓ​വ​റി​ൽ​ 52​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​പേ​സ​ർ​മാ​ർ​ ​ന​ല്ല​ ​ത​ല്ലു​ ​വാ​ങ്ങി​യ​പ്പോ​ൾ​ 5​-ാം​ ​ഓ​വ​ർ​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ലി​ന് ​ന​ൽ​കാ​നു​ള്ള​ ​ശ്ര​യ​സി​ന്റെ​ ​തീ​രു​മാ​നം​ ​ഫ​ലം​ ​കാ​ണു​ക​യാ​യി​രു​ന്നു.​ ​ആ​ൻ​ഡ്രുവി​നെ​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​അ​ക്ഷ​ർ​വി​ക്ക​റ്രി​ന് ​മു​ന്നി​ൽ​ ​കു​ടു​ക്കി.​ ​പ​ക​ര​മെ​ത്തി​യ​ ​ഹെ​റ്റ്‌​മേ​യ​റും​ ​അ​ടി​ച്ച് ​ത​ക​ർ​ത്ത​തോ​ടെ​ ​വി​ൻ​ഡീ​സ് ​സ്കോ​ർ​ ​കു​തി​ച്ചു.​ 7.4​ ​ഓ​വ​റി​ൽ​ ​വി​ൻ​ഡീ​സ് ​100​ ​ക​ട​ന്നു.​ ​ഹെ​റ്രി​യെ​ ​പു​റ​ത്താ​ക്കി​ ​പ്രി​ൻ​സാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​ഹോ​പ്പി​നൊ​പ്പം​ 24​ ​പ​ന്തി​ൽ​ 58​റൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യി​ട്ടാ​ണ് ​ഹെ​റ്രി​യു​ടെ​ ​മ​ട​ക്കം.​ ​പ​വ​ലും​ ​ഹോ​പ്പി​ന് ​ന​ല്ല​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​പ​വ​ലി​നെ​ ​അ​ർ​ഷ്‌​ദീ​പ് ​സ​‌​ഞ്ജു​വി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ന്ന് ​ത​ക​ർ​ക്ക​പ്പെ​ടാ​ത്ത​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​ഹോ​പ്പും​ ​റു​ഥ​ർ​ഫോ​ർ​ഡും​ 43​ ​പ​ന്തി​ൽ​ 91​ ​റ​ൺ​സ് ​അ​ടി​ച്ചു​കൂ​ട്ടി​ ​വി​ൻ​ഡീ​സി​നെ​ ​മി​ക​ച്ച​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ചു.

100- അന്താരാഷ്ട്ര ട്വന്റി-20യിൽ 100 സിക്സ് തികച്ച് സഞ്ജു സാംസൺ,​
.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360