SignIn
Kerala Kaumudi Online
Saturday, 31 October 2026 12.51 AM IST

ഇന്ത്യ മുന്നണി 'ഗ്യാനേഷ് പൊതു വിചാരണ' ഇന്ന്

india-meeting

□ഇന്നലെ നിശ്ചയിച്ച പരിപാടി മഴയെ തുടർന്ന് മാറ്റി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ 'ഇന്ത്യ" മുന്നണി ഇന്നലെ നടത്താനിരുന്ന പ്രതീകാത്മക 'പൊതുവിചാരണ" കനത്ത മഴയെത്തുടർന്ന് ഇന്നത്തേക്ക് മാറ്റി. കോൺഗ്രസ് പ്രസിഡന്റ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ വൈകിട്ട് നാലിനാണ് പരിപാടി.

നാളത്തെ രാംലീലാ മൈതാനിയിലെ മെഗാ റാലിക്കു മുന്നോടിയായാണ് മുൻ ലോക്‌സഭാ സ്‌പീക്കർ മീരാ കുമാറിന്റെ അദ്ധ്യക്ഷതയിലെ കുറ്റ വിചാരണ. ഖാർഗെ പ്രമേയം അവതരിപ്പിക്കും. ചർച്ചയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗത്തിനും ശേഷം, അദ്ധ്യക്ഷ ഗ്യാനേഷ് കുമാറിന് പ്രതീകാത്മക ശിക്ഷ വിധിക്കും. എസ്.ഐ.ആറിലൂടെ വോട്ടവകാശം നഷ്‌ടപ്പെട്ടവരടക്കം പങ്കെടുക്കും. ഇന്നലത്തെ പരിപാടി മാറ്റാൻ കാരണം മഴയല്ലെന്നും 'ഇന്ത്യ" നേതാക്കളുടെ ഐക്യമില്ലായ്‌മയാണെന്നും ബി.ജെ.പി വക്താവ് സംബിത് പാത്ര പറഞ്ഞു.

പരിഹസിച്ച്

മോക്ക് പാർലമെന്റ്

'പൊതുവിചാരണ" യ്‌ക്ക് സമാന്തരമായി പ്രതിപക്ഷത്തെ പരിഹസിച്ച് ഡൽഹി എൻ‌.ഡി‌.എം‌.സി കൺവെൻഷൻ സെന്ററിൽ മോക്ക് പാർലമെന്റ് നടത്തി. ബി.ജെ.പി അനുകൂല സംഘടനയായ സിറ്റിസൺസ് ഫോർ ഡെമോക്രസിയാണ് സംഘടിപ്പിച്ചത്. നരേന്ദ്രമോദി, രാഹുൽ ഗാന്ധി, അമിത് ഷാ, ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കളുടെ വേഷമിട്ടവർ പാർലമെന്റ് നടപടികൾ പുനരാവിഷ്‌കരിച്ചു. രാഹുൽ ഗാന്ധിയുടെ സംസാര ശൈലി അനുകരിച്ചയാൾ കൈയടി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA BLOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360