SignIn
Kerala Kaumudi Online
Thursday, 10 September 2026 1.14 AM IST

വീടിന്റെ ബേസ്മെന്റിൽ നിന്ന് കിട്ടിയത് 45ലേറെ വിഷപ്പാമ്പുകളെ,​ വീഡിയോ കണ്ട് ലോകം ഞെട്ടി

snakes

ടെ​ക്സാ​സ് ​:​ ​വീ​ട്ടി​ലെ​ ​കേ​ബി​ളി​ന് ​ചെ​റി​യൊ​രു​ ​പ്ര​ശ്നം.​ ​ഇ​പ്പം​ ​ശ​രി​യാ​ക്കി​ത്ത​രാം​ ​എ​ന്നു​പ​റ​ഞ്ഞ് ​അ​ത്യാ​വ​ശ്യം​ ​പ​ണി​സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് ​വീ​ട്ടു​ട​മ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഭൂ​ഗ​ർ​ഭ​ ​നി​ല​യി​ലെ​ത്തി.​ ​പ്ര​ശ്ന​മു​ള്ള​ ​കേ​ബി​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ​ശ​രി​ക്കും​ ​ഞെ​ട്ടി​യ​ത്.​ ​


അ​വി​ടം​ ​നി​റ​യെ​ ​വി​ഷ​പ്പാ​മ്പു​ക​ൾ.​ ​ഒ​ന്നും​ ​ര​ണ്ടു​മ​ല്ല​ ​മാ​ര​ക​ ​വി​ഷ​മു​ള്ള​ ​നാ​ൽ​പ്പ​ത്ത​ഞ്ചു​ പാ​മ്പു​ക​ളെ​യാ​ണ് ​അ​വി​ടെ​ ​ക​ണ്ട​ത്.​ ​ടെ​ക്സാ​സി​ലാ​ണ് ​സം​ഭ​വം.
ഇ​ത്ര​യ​ധി​കം​ ​പാ​മ്പു​ക​ളെ​ ​ഒ​രു​മി​ച്ചു​ക​ണ്ട​തോ​ടെ​ ​വീ​ട്ടു​കാ​ര​ൻ​ ​ഭ​യം​കൊ​ണ്ട് ​വി​റ​യ്ക്കാ​ൻ​ ​തു​ട​ങ്ങി.​ ​അ​ല്പം​ക​ഴി​ഞ്ഞ് ​ധൈ​ര്യം​വീ​ണ്ടെ​ടു​ത്ത​ ​അ​യാ​ൾ​ ​പാ​മ്പു​പി​ടി​ത്ത​ക്കാ​രെ​ ​വി​വ​ര​മ​റി​യി​ച്ചു.​

സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി​ ​എ​ത്തി​യ​ ​അ​വ​രും​ ​ഇ​ത്ര​യ​ധി​കം​ ​പാ​മ്പു​ക​ളെ​ ​ക​ണ്ട​തോ​ടെ​ ​വി​റ​ച്ചു.​ ​ഒ​ടു​വി​ൽ​ ​ക​ഷ്ട​പ്പെ​ട്ട് ​എ​ല്ലാ​ത്തി​നെ​യും​ ​പി​ടി​കൂ​ടി.​ ​ഇ​തി​ൽ​ ​ചി​ല​തി​ന് ​അ​ഞ്ച​ടി​യി​ലേ​റെ​ ​നീ​ള​മു​ണ്ടാ​യി​രു​ന്നു​ ​ പാ​മ്പു​ക​ളെ​ ​പി​ടി​കൂ​ടു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​ ​സം​ഘം​ ​അ​ത് ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​പോ​സ്റ്റു​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ 18​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​വി​ഡി​യോ​ ​ഇ​തി​നോ​ട​കം​ 15​ ​ല​ക്ഷ​ത്തി​ൽ​ ​അ​ധി​കം​ ​ആ​ളു​ക​ൾ​ ​ക​ണ്ടു​ക​ഴി​ഞ്ഞു.​ ​


ഇ​ത്ര​യ​ധി​കം​ ​പാ​മ്പു​ക​ൾ​ ​ഭൂ​ഗ​ർ​ഭ​ ​അ​റ​യി​ൽ​ ​എ​ങ്ങ​നെ​ ​എ​ത്തി​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​വീ​ട്ടു​കാ​ർ​ക്ക് ​ഒ​രു​പി​ടി​യു​മി​ല്ല.​ സ്ഥ​ല​ത്ത് ​ഇ​നി​യും​ ​പാ​മ്പു​ക​ൾ​ ​ഉ​ണ്ടാ​വു​മെ​ന്ന് ​പാ​മ്പു​പി​ടി​ത്ത​ക്കാ​ർ​ ​വീ​ട്ടു​കാ​ർ​ക്ക് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 45SNAKES FOUND UNDER HOUSE, SNAKES FOUND IN BASE ROOM, SNAKE CATCHING VIDEO GOT VIRAL, VENOMOUS SNAKES FOUND UNDER HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360