SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.39 AM IST

ഖാലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തു; പൊലീസുകാരന് സസ്‌പെൻഷൻ

READ ENGLISH VERSION
-harinder-sohi

ഒട്ടാവ: ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഹരീന്ദർ സോഹ് എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ടൊറന്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടൺ ക്ഷേത്രത്തിലായിരുന്നു ആക്രമണം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ ഹരീന്ദർ സോഹ് പങ്കെടുത്തതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഖാലിസ്ഥാൻ പതാക പിടിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായി കണ്ടെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥനെതിരെ അധികൃതർ നടപടിയെടുത്തത്.

'സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്ന് ഹരീന്ദർ സോഹ് പ്രതിഷേധത്തിൽ പങ്കെടുത്തതായി വ്യക്തമായി. കമ്മ്യൂണിറ്റി സേഫ്റ്റി ആന്റ് പൊലീസിംഗ് ആക്ട് അനുസരിച്ചാണ് സസ്‌പെൻഡ് ചെയ്തത്.'- അധികൃതർ വ്യക്തമാക്കി.

ഹിന്ദു ക്ഷേത്രത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പീൽ റീജിണൽ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ തന്നെ പ്രതിഷേധത്തെക്കുറിച്ച് വിവരം ലഭിച്ചു. സുരക്ഷ നിലനിർത്തുന്നതിനായി ഹിന്ദു സഭാ മന്ദിർ ക്ഷേത്രത്തിൽ തങ്ങളുടെ സുരക്ഷ കൂട്ടിയിരുന്നവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹിന്ദുസഭാ മന്ദിറിന്റെ സഹകരണത്തോടെ ഞായറാഴ്‌ച ഇന്ത്യൻ ഹൈക്കമ്മിഷൻ ബ്രാംപ്ടൺ ക്ഷേത്രത്തിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ഖാ​ലി​സ്ഥാ​ൻ​ ​പ​താ​ക​യേ​ന്തി​യ​ ​അക്രമി സം​ഘം​ വ​ടി​ക​ളു​മാ​യി​ ക്ഷേത്രത്തിലെത്തി ​ആ​ക്ര​മി​ക്കു​ന്ന​ ​വീ​ഡി​യോ​ ​ഹി​ന്ദു​ ​ക​നേ​ഡി​യ​ൻ​ ​ഫൗ​ണ്ടേ​ഷ​നും​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​സ്‌​ത്രീ​ക​ളെ​യും​ ​കു​ട്ടി​കളെ​യു​മ​ട​ക്കം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദിക്കുകയായിരുന്നു.​ ​

ശ​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ച​ ​ഇ​ന്ത്യ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.​ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്‌​സ്വാ​ൾ​ ​പ​റ​ഞ്ഞു.​ ​അ​ക്ര​മം​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ക​നേ​ഡി​യ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​യ​റി​ ​പൊ​യ്‌​ലി​വ്‌​റ​ ​വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, SUSPENSION, KHALISTAN, CANADA, HINDUTEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360