SignIn
Kerala Kaumudi Online
Monday, 14 September 2026 1.11 AM IST

2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ്: ഷാ

s

ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരുകളുടെ അടുത്ത ഘട്ടത്തിലെ പ്രധാന നിയമനീക്കത്തിന് സമയപരിധി പ്രഖ്യാപിച്ചാണ് ഷായുടെ പ്രഖ്യാപനം. നിലവിൽ യു.സി.സി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ ശേഷിക്കുന്ന എൻഡിഎ സംസ്ഥാനങ്ങളിലും നിയമനിർമാണ നടപടികൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപക ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) സംബന്ധിച്ച് നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. എൻ.ആർ.സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എൻഡിഎയിലെ സഖ്യകക്ഷികളുമായി ചർച്ച തുടരുകയാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും രാഷ്ട്രീയകക്ഷികളുമായും കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം സൂചിപ്പിച്ചു.

2014ന് ശേഷം കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രധാന തീരുമാനങ്ങളും ഷാ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഭീകരവാദത്തിനെതിരായ നടപടകളിൽ സർജിക്കൽ സ്‌ട്രൈക്ക്, ബാലാകോട്ട് വ്യോമാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവ ചൂണ്ടിക്കാട്ടി. നക്സൽവാദത്തിനെതിരായ നടപടികൾ, വടക്കുകിഴക്കൻ മേഖലയിൽ സമാധാന കരാറുകൾ, സാമ്പത്തിക വളർച്ച എന്നിവയും സർക്കാരിന്റെ നേട്ടങ്ങളായി അദ്ദേഹം വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, UNIFORM CIVIL CODE 2029, LATESTNEWS, AMITSHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360