SignIn
Kerala Kaumudi Online
Thursday, 10 September 2026 7.08 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയിലേക്ക്; ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകൾ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിമൂന്ന് ലക്ഷം പേർ ചികിത്സയിലുണ്ട്.

ഇന്ത്യയിൽ മൂന്ന് കോടിയോളം രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞദിവസം 42,640 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് പ്രതിദിന കേസുകൾ 50,000ത്തിൽ താഴുന്നത്.ടിപിആർ നിരക്ക് 2.56% ആയി കുറഞ്ഞു.3.89 ലക്ഷം പേർ മരിച്ചു.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേർ മരിച്ചു.രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, COVID DEATH, INDIA, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360