ന്യൂഡൽഹി: പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സ്വാത്ത് ജില്ലയിലെ ഒരു നഗരത്തിൽ 'സമാധാന റാലി' നടക്കുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനം ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി പ്രദേശത്ത് മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 'സ്വാത്ത് അമൻ ജിർഗ' എന്ന പ്രാദേശിക ഗോത്ര കൗൺസിലിന്റെ നേതൃത്വത്തിലാണ് സമാധാന റാലി സംഘടിപ്പിച്ചത്.
റാലിയിൽ പങ്കെടുത്തവർ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ ഏന്തുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തി പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പൊലീസും സുരക്ഷാ സേനയും ചേർന്ന് പ്രദേശം പൂർണമായും വളഞ്ഞിരിക്കുകയാണ്.
At least 7 people were killed and 18 others injured in an explosion targeting police personnel in the Khyber Pakhtunkhwa province of Pakistan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |