ടെൽഅവീവ്: സർക്കാർ രൂപീകരണത്തിനുള്ള അധികാരം പ്രസിഡന്റ് ഔദ്യോഗികമായി കൈമാറിയതിന് പിന്നാലെ നെതന്യാഹുവിന്റെ പാർട്ടിയെയും ഒപ്പംകൂട്ടാൻ ഗാദി ഐസൻകോട്ട്. മദ്ധ്യപക്ഷ യാഷർ പാർട്ടി നേതാവും ഇസ്രയേലിന്റെ പഴയ സൈനിക മേധാവിയുമായ ഐസൻകോട്ടിന് (66) കഴിഞ്ഞദിവസമാണ് പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരിക്കാൻ അധികാരം നൽകിയത്. 28 ദിവസങ്ങൾക്കകമാണ് സർക്കാർ രൂപീകരണം നടത്തേണ്ടത്.
അറബ് പാർട്ടികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നാണ് വാർത്തകൾ വന്നതെങ്കിലും ഇപ്പോൾ തിരഞ്ഞെടുപ്പിലെ മുഖ്യശത്രുവായ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ തന്നെ തന്റെ സർക്കാരിനൊപ്പം ചേരാൻ ഐസൻകോട്ട് ക്ഷണിച്ചിരിക്കുകയാണ്. 'ഒരു ദേശീയ അടിയന്തരാവസ്ഥാ സർക്കാർ ഉടനെ രൂപംകൊള്ളണം. അതിന് പതിവില്ലാത്തതും എന്നാൽ സർഗാത്മകവുമായ നടപടികൾ വേണ്ടിവരും.' നെതന്യാഹുവിനെ ക്ഷണിച്ചതിനെപ്പറ്റി ഐസൻകോട്ട് പ്രതികരിച്ചു.
നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിനെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി കുറ്റവാളിയായാണ് കാണുന്നത്. അദ്ദേഹത്തിന് പിന്തുണ നൽകിയ അമേരിക്കൻ പ്രസിഡന്റ് ട്രംപാകട്ടെ ഇടക്കാല തിരഞ്ഞെടുപ്പിൽ അടിപതറി നിൽക്കുകയാണ്. അതിനാൽ സർക്കാരിൽ ചേരുന്നതാകും അവർ തീരുമാനിക്കുക എന്നാണ് സൂചന. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് പുറമേ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചിന്റെ തീവ്ര വലതുപക്ഷ പാർട്ടിയെയും സർക്കാരിന് പിന്തുണക്കായി ഐസൻകോട്ട് ക്ഷണിച്ചു. 'ഈ നിമിഷത്തിന്റെ ഗൗരവമുൾക്കൊണ്ട ആർക്ക് മുന്നിലും പൂർണമനസോടെ, സന്നദ്ധതയോടെ എന്റെ കൈകൾ നീട്ടി വാതിലുകൾ തുറന്നിട്ട് ഞാൻ നിൽക്കുന്നു.'-ഐസൻകോട്ട് ഞായറാഴ്‌ച വ്യക്തമാക്കി.
Gadi Eisenkot, tasked with forming Israel's new government, has invited Prime Minister Benjamin Netanyahu's rival Likud party and Finance Minister Smotrich's far-right faction to join. The centrist leader emphasized the need for a "national emergency government" within 28 days, signaling a willingness for unconventional steps. This move comes after he was officially mandated by President Herzog.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |