
ടോക്കിയോ: മദ്ധ്യ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 22 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 1.04നായിരുന്നു സംഭവം. ഷിസുവോകയ്ക്ക് പടിഞ്ഞാറ് ഭൗമോപരിതലത്തിൽ നിന്ന് 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ഷിസുവോക, ഐചി പ്രവിശ്യകളിലായി നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയെങ്കിലും ഗുരുതര സാഹചര്യമില്ല. പൊതുഗതാഗതം താത്കാലികമായി നിറുത്തിവച്ചു. സുനാമി ഭീഷണിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |